ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവ് കാരുണ്യം തേടുന്നു
ചവറ: ഇരു വൃക്കകളും തകരാറിലായതോടെ ജീവിതം വഴിമുട്ടിയ നിര്‍ധന യുവാവ് കനിവിനായി തേടുകയാണ്. ചവറ പഴഞ്ഞിക്കാവ് വൈങ്ങേലിമുക്ക് സന്ധ്യാ നിലയത്തില്‍ ശ്യാംലാല്‍ സുജിത്താണ് (33) ലക്ഷങ്ങള്‍ ചികിത്സക്കായി വേണ്ടിവരുന്ന രോഗത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വൃക്കരോഗത്തിന് ചികിത്സയിലുള്ള യുവാവിന്റെ രണ്ടാമത്തെ വൃക്കയും തകരാറിലായതോടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് മാര്‍ഗം. കൂലിപ്പണിക്കാരനായ ശ്യാംലാലിന് ഭാര്യയും നാലു വയസുള്ള ഒരു മകനുമുണ്ട്. ഡയാലിസിന് തന്നെ ആഴ്ചയില്‍ നല്ലൊരു തുക വേണം.
അയല്‍വാസികളും സഹായ മനസ്ഥിതിയുള്ളവരുടെയും കാരുണ്യത്തിലാണ് ഇപ്പോള്‍ ചികിത്സ നടന്നു വരുന്നത്.ചികിത്സക്കായി 25 ലക്ഷത്തോളം രൂപ വേണം. ശ്യാംലാലിന്റെ ചികിത്സാ ചിലവ് കണ്ടെത്തുന്നതിനായി ശ്യാംലാല്‍ സുജിത്ത് ചികിത്സാ സഹായ നിധിക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തംഗം രമാദേവി ചെയര്‍പേഴ്സണായും, പി.സോമരാജന് പിള്ള കണ്‍വീനറുമായുള്ള സമിതി യൂനിയന്‍ ബാങ്കിന്റെ ചവറ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 736802010006826. ഐ.എഫ്.എസ്.സി കോഡ്. ഡആഹച 0573680.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."