HOME
DETAILS

നിധികളുടെ കഥ

  
backup
November 29 2018 | 18:11 PM

%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a5

 

പൗരാണിക കാലം തൊട്ടേ നിധി തേടിപ്പോയ മനുഷ്യരുടെ കഥകള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഭൂമിയിലെ വിവിധയിടങ്ങളില്‍ നിന്നും യാദൃശ്ചികമായും അല്ലാതെയും ധാരാളം നിധികള്‍ ലഭ്യമായിട്ടുണ്ട്. കൊഴിഞ്ഞു പോയ ജനജീവിതത്തേയും സംസ്‌കാരത്തേയും കുറിച്ചുള്ള അടയാളപ്പെടുത്തലുകളാണ് ഓരോ നിധിയും. ഒരു വലിയ വിഭാഗം ജനതയുടെ അധ്വാനമാണ് അവ.

നിധികള്‍

ലോക്കറുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതിരുന്ന പ്രാചീന കാലത്ത് സമ്പാദ്യം സുരക്ഷിതമാക്കാന്‍ ജനങ്ങള്‍ കണ്ടെത്തിയിരുന്ന വഴികള്‍ നിരവധിയായിരുന്നു. മണ്ണില്‍ കുഴിച്ച് മൂടുക, പാറക്കെട്ടുകളിലോ, മരപ്പൊത്തുകളിലോ, ഗുഹകളിലോ ഒളിപ്പിക്കുക, തടാകങ്ങളിലോ നദികളിലോ മുക്കി വെക്കുക എന്നിവ അവയില്‍പ്പെടും. കള്ളന്മാരെ ഭയന്നാണ് സാധാരണ ഇങ്ങനെ നിധികള്‍ സൂക്ഷിക്കാറുള്ളത്. എന്നാല്‍ ശത്രു രാജ്യങ്ങളുടെ ആക്രമണമുണ്ടായാലും സ്വന്തം രാജ്യത്തെ രാജാവിനെ ഭയന്നുപോലും ജനങ്ങള്‍ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിച്ചിരുന്നു. ഇങ്ങനെ സുരക്ഷിതമാക്കിയ സമ്പാദ്യങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കാതിരുന്നാലോ പ്രകൃതി ദുരന്തങ്ങളില്‍ പെട്ട് സ്ഥാന നാശം സംഭവിച്ചാലോ വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും പ്രസ്തുത സമ്പാദ്യം ലഭ്യമാകുക.
ചിലപ്പോള്‍ ജനങ്ങളുടേയോ രാജാവിന്റേയോ സമ്പാദ്യം കൊള്ളയടിച്ച് കൊള്ളക്കാര്‍ കൂട്ടിവെക്കുന്ന സമ്പത്തും നിധികളായി മാറാറുണ്ട്. മരണാനന്തര ജീവിതത്തില്‍ ഭൗതിക സമ്പാദ്യം അത്യാവശ്യമാണെന്ന് വിശ്വസിച്ച് സ്വര്‍ണവും വെള്ളിയും മൃതദേഹത്തോടൊപ്പം അടക്കം ചെയ്ത പൗരാണിക രാജാക്കന്മാരുടെ ശവക്കല്ലറകളും കാലക്രമേണ വന്‍ നിധിശേഖരണ മായിമാറിയിട്ടുണ്ട്. കപ്പല്‍ഛേദങ്ങള്‍ പലപ്പോഴും സമുദ്രത്തിനടിയില്‍ നിധി ശേഖരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ശവക്കല്ലറകള്‍ എന്ന
നിധി കുംഭങ്ങള്‍

പൗരാണിക നാഗരിക സമൂഹമായിരുന്നു ഉര്‍. ഇവരുടെ രാജാക്കന്മാരുടെ ശവക്കല്ലറകളില്‍ നിന്നും 1922ല്‍ ലിയോണാര്‍ഡ് വൂളിയുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ ലക്ഷക്കണക്കിന് രൂപയുടെ നിധിശേഖരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബി.സി 1347 മുതല്‍ 1337 വരെ ഈജിപ്തിലെ ചക്രവര്‍ത്തിയായിരുന്ന തുത്തന്‍ ഖാമന്റെ ശവകുടീരത്തില്‍ നിന്ന് ബ്രിട്ടിഷ് പുരാവസ്തു ഗവേഷകനായ ഹോവാര്‍ഡ് കാര്‍ട്ടറും സംഘവും 1922ല്‍ വന്‍ നിധിശേഖരണമാണ് കണ്ടെത്തിയിട്ടുള്ളത്. പൗരാണിക മധ്യേ ഇറ്റലിയും സമീപ പ്രദേശങ്ങളും അടക്കി വാണിരുന്ന എത്രുസ്‌കാന്‍ ജനതയുടെ ശവക്കല്ലറകളും അറിയപ്പെടുന്ന നിധി ശേഖരണമാണ്. പൗരാണിക ഗ്രീസിലെ സമ്പന്ന നഗരങ്ങളിലൊന്നായ മൈസെനയിലെ ശവക്കല്ലറകളില്‍ നിന്ന് ഹെന്റിച്ച് ഷില്‍മാന്‍ എന്ന ഗവേഷകന്‍ വന്‍ നിധിശേഖരണം തന്നെ കണ്ടെത്തിയിട്ടുണ്ട്.
ആ നിധി യാഥാര്‍ഥ്യമാണോ?

ലോകമെങ്ങുമുള്ള ഗവേഷകരെ ഇപ്പോഴും കുഴക്കുന്ന ഒരു നിധിയാണ് ബ്ലാക്ക് ബിയേര്‍ഡ്് (കരിന്താടി) എന്നറിയപ്പെട്ടിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും ക്രൂരനായ കടല്‍ക്കൊള്ളക്കാരന്‍ എഡ്വേഡ് ടീച്ചിന്റെ നിധി ശേഖരം. 1718 ല്‍ ടീച്ച് കൊല്ലപ്പെട്ടെങ്കിലും അദ്ദേഹം ഒളിച്ചുവച്ചെന്ന് പറയുന്ന നിധി ശേഖരം ഇന്നുവരെ ആര്‍ക്കും കണ്ടെത്താനായിട്ടില്ല.

പനാഗ്യൂറിഷ്ടെ

ബള്‍ഗേറിയയിലെ ഒരു പട്ടണമാണ് പനാഗ്യൂറിഷ്‌ടെ ഇവിടെ നിന്ന് ഗവേഷകര്‍ വന്‍ നിധി ശേഖരം 1949ല്‍ കണ്ടെത്തുകയുണ്ടായി. ഇതിന് സഹായകമായത് പാവേല്‍, പെറ്റ്‌കോ, മിച്ചേന്‍ എന്നീ സഹോദരങ്ങളുടെ സത്യസന്ധതയാണ്. ടൈല്‍ ഫാക്ടറിക്ക് വേണ്ടി കളിമണ്ണ് കുഴിച്ച് കൊണ്ടിരിക്കേയാണ് ഈ നിധി ശേഖരത്തിന്റെ ആദ്യഭാഗം ഇവര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഈ കാര്യം അധികൃതരെ അറിയിച്ചതോടെ നിധിക്കായി വന്‍ തോതിലുള്ള തിരച്ചില്‍ തന്നെ നടന്നു. ആറായിരത്തിലേറെ കിലോ ഗ്രാം സ്വര്‍ണമാണ് ഇവിടെ നിന്നു ലഭ്യമായത്.


കടലിനുള്ളിലെ നിധി

ഇന്നു ലോകത്തെ പല കടലുകളിലും വീണ്ടെടുക്കാന്‍ സാധിക്കാത്ത അനേകം നിധി ശേഖരങ്ങളുണ്ട്.
പതിനാറും പതിനേഴും നൂറ്റാണ്ടില്‍ അറ്റ്‌ലാന്റിക്കില്‍ ധാരാളം ചരക്കു കപ്പലുകള്‍ മുങ്ങിപ്പോയിട്ടുണ്ട്. ഇവയില്‍ നിന്നുള്ള സമ്പാദ്യം കണ്ടെത്താനായി നിരവധി കമ്പനികളും രംഗത്ത് വന്നിട്ടുണ്ട്. ഒഡീസി മറൈന്‍ എക്‌സ്‌പ്ലോറേഷന്‍ കമ്പനി ഇത്തരത്തിലുള്ള ഒരു സംരംഭമാണ്.
1708 ല്‍ 110 ലക്ഷം സ്വര്‍ണ നാണയങ്ങളുമായി കൊളംബിയയില്‍ മുങ്ങിപ്പോയ സാന്‍ജോസ് എന്ന സ്പാനിഷ് കപ്പല്‍,1717ല്‍ മസാചുസെറ്റ്‌സില്‍ മുങ്ങിപ്പോയ വിഡോ,1790 ല്‍ മുങ്ങിപ്പോയ ക്വിന്റാഡാ ഡോയിന്‍ തുടങ്ങിയ കപ്പലുകളിലെ നിധികള്‍ ഇന്നും വീണ്ടെടുക്കാനായിട്ടില്ല.

നിധി വേട്ടക്കാര്‍

കടലിലും കരയിലുമായിട്ടുള്ള നിധികള്‍ കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചവര്‍ ലോകത്തുടനീളമുണ്ട്. അവയില്‍ പ്രശസ്തിയും സമ്പത്തും വാരിക്കൂട്ടിയവരും പരമ ദരിദ്രരായിപ്പോയവരുമുണ്ട്. നിധി പര്യവേഷണത്തിലെ പ്രശസ്ത ഗവേഷകനാണ് ഹാച്ചര്‍. ആര്‍തര്‍ മാക് കീ, എഡ്വേര്‍ഡ് ടക്കര്‍ (ടെഡ്ഡി), വില്യം കിഡ്, ഹെന്റി മോര്‍ഗണ്‍, മെല്‍ ഫിഷര്‍ തുടങ്ങിയവര്‍ ലോക പ്രസിദ്ധരായ നിധി വേട്ടക്കാരായിരുന്നു. ഇവരില്‍ പലരും കോടിക്കണക്കിന് സമ്പത്തിന് അധിപരായി. എന്നാല്‍ ടോം ഗിര്‍ എന്ന നിധി വേട്ടക്കാരന്‍ ഫ്‌ളോറിഡയില്‍ വച്ച് ഒരു നിധി ശേഖരം മുങ്ങിയെടുത്തതിന്റെ പേരില്‍ അധികാരികള്‍ അദ്ദേഹത്തിനെതിരേ കേസെടുത്തു. ഒടുവില്‍ കേസ് തീര്‍ന്നപ്പോഴേക്കും അദ്ദേഹം പരമ ദരിദ്രനായിപ്പോയി എന്നാണ് കഥ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago