HOME
DETAILS
MAL
സഭയില്‍ ചോദ്യങ്ങളുന്നയിക്കാത്ത എം.പിയെന്ന ചീത്തപ്പേര് തിരുത്തി രാഹുല്‍ ഈയാഴ്ച മാത്രം ലിസ്റ്റ് ചെയ്തത് കേരളവുമായി ബന്ധപ്പെട്ട രാഹുലിന്റെ 10 ചോദ്യങ്ങള്‍
backup
November 20 2019 | 06:11 AM
ന്യൂഡല്‍ഹി: 16ാം ലോക്സഭയില്‍ ഒരു ചോദ്യം പോലും ചോദിക്കാത്ത അംഗമെന്ന ചീത്തപ്പേര് തിരുത്തി കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. സഭയില്‍ ഈ വാരം തന്നെ 10 ചോദ്യങ്ങളാണ് വയനാട് എം.പിയുടെ പേരില്‍ ലിസ്റ്റ് ചെയ്തത്. ചോദ്യങ്ങളെല്ലാം കേരളവുമായി ബന്ധപ്പെട്ടതാണ്. പ്രളയത്തിനിരയായ ആദിവാസികളുടെ പുനരധിവാസം, കേരളത്തിന് നല്കിയ ധനസഹായം തുടങ്ങിയവ സംബന്ധിച്ച് ധനകാര്യമന്ത്രാലയത്തോടുള്ള ചോദ്യങ്ങളാണ് ഇതില്‍ ചിലത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന മൂന്നാംഘട്ടവുമായി ബന്ധപ്പെട്ട് കേരളത്തിലെ റോഡ് വികസനത്തെക്കുറിച്ച് നഗര വികസന മന്ത്രാലയത്തോടാണ് മറ്റൊരു ചോദ്യം. ആദിവാസികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടാണ് മറ്റൊന്ന്.
റെയില്‍വേ ഒഴിവുകള്‍ നിയമനം നടത്താതെ തടഞ്ഞുവച്ചതിനെക്കുറിച്ചും കരാര്‍ ജീവനക്കാരുമായി ബന്ധപ്പെട്ടും റെയില്‍ മന്ത്രാലയത്തോടുള്ള ചോദ്യങ്ങളും രാഹുലിന്റെതായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
2004ല്‍ ആദ്യമായി അമേത്തിയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഹുല്‍ നാലാമത്തെ തവണയാണ് പാര്‍ലമെന്റിലെത്തുന്നത്. 2004-2009 ല്‍ മൂന്നു ചോദ്യമാണ് രാഹുല്‍ സഭയില്‍ ചോദിച്ചത്. മൂന്നും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടായിരുന്നു. 2009-2012ല്‍ ആധാറുമായി ബന്ധപ്പെട്ട ഒരു ചോദ്യം. 2014-2019ല്‍ ഒരു ചോദ്യം പോലുമില്ല. ഈ സഭയില്‍ രാഹുലിനൊപ്പം മറ്റ് 31 എം.പിമാര്‍ കൂടി ഒരു ചോദ്യം പോലും ചോദിക്കാത്തവരായുണ്ടായിരുന്നു. 2019ല്‍ വയനാട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇതുവരെ ചോദിച്ചത് 12 ചോദ്യങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."