HOME
DETAILS
MAL
പഞ്ചായത്ത് യോഗത്തില്‍ നിന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
backup
July 29 2017 | 20:07 PM
ആമ്പല്ലൂര്‍: അളഗപ്പ നഗര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നും ഇന്നലെ നടന്ന യോഗത്തില്‍ നിന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. യു.ഡി.എഫ് ഭരണത്തിലുള്ള പഞ്ചായത്തില്‍ പശ്ചാത്തല മേഖലയിലെ വികസന മുരടിപ്പാണ് ഇറങ്ങിപ്പോക്കിന് കാരണം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 56 റോഡുകളുടെ നവീകരണത്തിനായി 2.53 കോടി രൂപ ഈ പഞ്ചായത്തില്‍ വകയിരുത്തിയിരുന്നു. എന്നാല്‍ അതില്‍ ഒന്നുപോലും ഇതുവരെ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയായിട്ടിരുന്നു എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."