ബസ്‌ബേ വിവാദം:എല്‍.ഡി.എഫ് മാര്‍ച്ചും ധര്‍ണയും ഓഗസ്റ്റ് ഒന്നിന്
താമരശേരി: ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ വികലമായ ഭരണ നടപടികള്‍ക്കെതിരേ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഓഗസറ്റ് ഒന്നിന് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിര്‍ദിഷ്ട ബസ്‌ബേ നിര്‍മാണത്തിനിടെ സ്റ്റേജ് പ്രത്യക്ഷപ്പെടുകയും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അധികൃതര്‍ തന്നെ പൊളിച്ചു മാറ്റുകയും ചെയ്തു. നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പബ്ലിക്ക് ലൈബ്രറിക്ക് മുന്‍വശം നിര്‍മിച്ച സ്തൂപം നാട്ടുകാര്‍ പൊളിച്ചു മാറ്റിയതിനെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ ഗാന്ധിജിയെ അവഹേളിച്ചു എന്ന് യു.ഡി.എഫ് കു പ്രചരണം നടത്തുകയാണ്.
ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടില്ല. പബ്ലിക്ക് ലൈബ്രറിക്കും ബസ്‌ബേയില്‍ ബസ് കാത്തു നില്‍ക്കുന്നവര്‍ക്കും തടസമാകുന്ന തരത്തില്‍ അനധികൃതമായി നിര്‍മിച്ച തറയാണ് പൊളിച്ചു മാറ്റിയത്. പഞ്ചായത്ത് ഭരണ സമിതി തീരുമാനം എടുക്കാതെ നിര്‍ദ്ദിഷ്ട ബസ്‌ബേയിലെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള കള്ള പ്രചരണങ്ങള്‍ തുറന്ന് കാട്ടാനുംഅഴിമതിക്കുമെതിരെയാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വി.കുഞ്ഞി രാമന്‍, എ.പി സജിത്ത്, എ.പി മുസ്തഫ, മുഹമ്മദ് കുട്ടിമോന്‍, പി.കെ വേണുഗോപാലന്‍, കണ്ടണ്ടിയില്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."