HOME
DETAILS
MAL
പാതിവഴിയില്‍ ഉപേക്ഷിച്ച് രണ്ടു പദ്ധതികള്‍
backup
August 07 2016 | 21:08 PM
ചെര്‍ക്കള : ചെങ്കള പഞ്ചായത്തില്‍ മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് തുടങ്ങിയ രണ്ടു പദ്ധതികളും ദീര്‍ഘവീക്ഷണമില്ലായ്മ കാരണം പാതിവഴിയില്‍ ഉപേക്ഷിച്ചു. രണ്ടു പദ്ധതികള്‍ക്കുമായി ചിലവിട്ടതാകട്ടെ ലക്ഷങ്ങളും.
മാലിന്യ സംസ്കരണത്തിനായി പൈക്കയില്‍ തുടങ്ങാനിരുന്ന പദ്ധതികളും ചെര്‍ക്കള ടൗണിലെ മാലിന്യ സംസ്കണ പ്ലാന്റ് നിര്‍മാണവുമാണ് പാതി വഴിയിലായത്. ഏഴു വര്‍ഷം മുന്‍പ് പൈക്കയില്‍ 50 സെന്റ് സ്ഥലവും മാലിന്യ നീക്കത്തിന് ലോറിയും വാങ്ങിയതിന് ശേഷമാണ് ഉപേക്ഷിച്ചത്.
മൂന്നു വര്‍ഷം മുന്‍പ് ബസ്റ്റാന്റിന് കിഴക്ക് ഭാഗത്തുളള കുന്നിന് മുകളില്‍ തറക്കല്ലിട്ട ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണവുമാണ് പാതിവഴിയില്‍ ഉപേക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."