കൗമാര കലോത്സവം : വാര്‍ത്തകള്‍ എത്തിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍
ആലപ്പുഴ: 59 ാമത് സംസ്ഥാന കലോത്സവ വാര്‍ത്തകള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നടക്കം വന്‍ മാധ്യമപ്പട തന്നെ കലോത്സവം റിപ്പോര്‍ട്ട് ചെയ്യാനെത്തുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ സംബന്ധിച്ച് പ്രസ്‌ക്ലബ് ഭാരവാഹികളുള്‍പ്പെടെയുള്ള വിവിധ മാധ്യമസ്ഥാപനങ്ങളിലെ ബ്യൂറോചീഫുമാരുമായി സംഘാടക സമിതി ചര്‍ച്ച നടത്തി.
പ്രധാന വേദികളിലടക്കം മുഴുവന്‍ വേദികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേകം ഇരിപ്പിടവും വൈഫൈ സൗകര്യവും ഏര്‍പ്പെടുത്തുമെന്ന് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അഡീഷനല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ജസ്സി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ ധന്യ ആര്‍ നായര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എസ് മനോജ് അറിയിച്ചു.
പ്രധാന വേദികളിലൊന്നായ ലിയോ തെര്‍ട്ടീന്ത് സ്‌കൂളിലായിരിക്കും മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കുക. ഇവിടെ മാധ്യമങ്ങള്‍ക്ക് പ്രത്യേക പവലിയന്‍ ഒരുക്കുമെന്നും എ.ഡി.പി.ഐ അറിയിച്ചു. കലോത്സവം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫോട്ടോ പതിച്ച മീഡിയ പാസ് ലഭ്യമാക്കും.
ജില്ലാ ഇന്റഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുന്നതാണെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 128 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.15,000ത്തോളം മല്‍സരാര്‍ഥികള്‍ പങ്കെടുക്കും. ഹരിതചട്ടം പാലിച്ചായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്ന് എ.ഡി.പി.ഐ അറിയിച്ചു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി കവലവറയ്ക്കും വിളമ്പല്‍ കേന്ദ്രത്തിലും മാത്രമാണ് പന്തല്‍ ഒരുക്കിയിട്ടുള്ളത്. മറ്റിടങ്ങളിലെല്ലാം സ്‌കൂളുടെ ഓഡിറ്റോറിയങ്ങളാണ് ഉപയോഗിക്കുന്നത്.
കാണികളുടെ മൊബൈല്‍ ഫോണുകളിലൂടെയുള്ള ഷൂട്ടിങ് കര്‍ശനമായും നിയന്ത്രിക്കും. അനുമതിയുളള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യാന്‍ കഴിയുകയുള്ളു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക വാഹന പാസ് നല്‍കുമെന്നും അവര്‍ പറഞ്ഞു.
മത്സരങ്ങളുടെ ഫലങ്ങള്‍ കൈറ്റ് സംവിധാനം വഴി അതാത് സമയം വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യും. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും മത്സര ഫലം വെബ്‌സൈറ്റിലൂടെ പരിശോധിച്ചറിയാന്‍ സാധിക്കും.
മത്സര ഫലങ്ങള്‍ വൈകാതിരിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങളാണ് കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഓരോ വേദിയിലെയും ഒന്നാം സ്ഥാനക്കാരായ മത്സരാര്‍ഥികളെ മീഡിയ സെന്ററിലെത്തിക്കുന്നതിന് വേണ്ട സൗകര്യമേര്‍പ്പെടുത്തുമെന്നും എ.ഡി.പി.ഐ ജസ്സി ജോസ്ഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."