HOME
DETAILS
MAL
ക്ഷേത്ര ഭണ്ഡാരം കവര്‍ന്നു
backup
November 30 2018 | 05:11 AM
തളിപ്പറമ്പ്: ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവര്‍ന്നു. ബുധനാഴ് രാത്രി 11ന് ശേഷമാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ പിറകിലെ വാതില്‍ അടച്ചിരുന്നില്ല. മോഷ്ടാക്കള്‍ ഇതുവഴി അകത്തുകടന്നതായാണ് സംശയിക്കുന്നത്. 3,000 രൂപയിലേറെ ഭണ്ഡാരത്തിലുണ്ടാകുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ പൊലിസിനോട് പറഞ്ഞു.
ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഐ.ആര്.പി.സി ശബരിമല ഇടത്താവളത്തിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞ മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യം തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ. ദിനേശന്റെ നേതൃത്വത്തില്‍ പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."