ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്; ഇന്ന് വോട്ടെണ്ണല്‍
തൃശൂര്‍: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ചേലക്കര പഞ്ചായത്തിലെ വെങ്ങാനെല്ലൂര്‍ വെസ്റ്റ് രണ്ടാം വാര്‍ഡ്, കടവല്ലൂര്‍ പഞ്ചായത്ത് കോടത്തുംകുണ്ട് അഞ്ചാം വാര്‍ഡ്, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് യത്തീംഖാന 14-ാം വാര്‍ഡ്, പറപ്പൂക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പള്ളം, ഇരിങ്ങാലക്കുട നഗരസഭ കരുവന്നൂര്‍ രണ്ടാംവാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
എല്ലായിടത്തും രാവിലെ മുതല്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്.
ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാര്‍ഡ് ബംഗ്ലാവില്‍ 73.98 % പോളിങ് രേഖപ്പെടുത്തി. കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കോടത്തുകുണ്ടില്‍ 83.34% ആണ് പോളിങ്.
ചേലക്കര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് വെങ്ങാനെല്ലൂര്‍ നോര്‍ത്തില്‍ 79.89% ആണ് പോളിങ് രേഖപ്പെടുത്തിയത്.
വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് യതീംഖാനയില്‍ 85.64% പോളിങ് രേഖപ്പെടുത്തി.പറപ്പൂക്കര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പറപ്പൂക്കര പള്ളം 85.64% പോളിങ് രേഖപ്പെടുത്തി. ഇന്ന് രാവിലെ പത്തിന് അതാത് കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങും.
ചേലക്കര പഞ്ചായത്തില്‍ സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമാകും. 22 വാര്‍ഡുകളില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 11 അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. എല്‍.ഡി.എഫ് അംഗത്തിന്റെ മരണത്തോടെ ഇടത് മുന്നണിയുടെ സീറ്റ് നില പത്തായി ചുരങ്ങിയെങ്കിലും യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസം പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല.
സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് സി.പി.എം അംഗത്തിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് കടവല്ലൂര്‍ പഞ്ചാത്തിലെ അഞ്ചാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 20 വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് 13ഉം യു.ഡി.എഫിന് ഏഴും അംഗങ്ങളുണ്ട്. അതുകൊണ്ട് തന്നെ ആര് ജയിച്ചാലും ഭരണമാറ്റുണ്ടാകില്ല. എന്നാല്‍ സി.പി.എം മുന്‍ എം.എല്‍.എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ബാബു എം പാലിശ്ശേരിയുള്പടേയുള്ള പ്രമുഖര്‍ക്ക് വോട്ടുള്ള വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മിന് അഭിമാനപോരട്ടമാണ്.
പറപ്പൂക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ബി.ജെ.പി അംഗമായിരുന്ന ജിഷ സജി രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പുഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ലെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനവിധിയില്‍ പ്രതിഫലിക്കുമെന്നാണ് മുന്നണികളുടെ അവകാശവാദം.
കോണ്‍ഗ്രസിലെ ജെ പ്രേംദാസ്, ഇടതു സ്വതന്ത്ര പി.ജെ സിബി, ബി.ജെ.പിയുടെ രേഷ്മ ഷാജു എന്നിവരാണ് ഇവിടെ മത്സരിച്ചത്.
ഇരിങ്ങാലക്കുട നഗരസഭ കരുവന്നൂര്‍ രണ്ടാംവാര്‍ഡിലെ കൗണ്‍സിലറായിരുന്ന വി.കെ സരളയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
നഗരസഭയിലെ ഏറ്റവും കൂടുല്‍ വോട്ടര്‍മാരുള്ള വാര്‍ഡ് കൂടിയാണ് രണ്ടാം വാര്‍ഡ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.എം.കൃഷ്ണകുമാര്‍, യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ടി.ഒ ഫ്ളോറന്‍, എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പ്രവീണ്‍ ഭരതന് എന്നിവരാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."