HOME
DETAILS

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 347 മണ്ഡലങ്ങളിലെ വോട്ടുകള്‍ തമ്മില്‍ പൊരുത്തക്കേട്; സുപ്രിംകോടതിയില്‍ ഹരജി

  
backup
November 22 2019 | 09:11 AM

vote-mismatch-in-347-ls-seats-petition

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന 542 മണ്ഡലങ്ങളില്‍ 347 ഇടത്തും വോട്ടുകള്‍ തമ്മില്‍ വലിയ രീതിയിലുള്ള പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ ഹരജി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ താല്‍ക്കാലിക ലിസ്റ്റും അന്തിമ ലിസ്റ്റും തമ്മില്‍ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് (എ.ഡി.ആര്‍), കോമണ്‍ കോസ് എന്നീ എന്‍.ജി.ഒ സംഘനടകളാണ് ഹരജി സമര്‍പ്പിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ് വഴി പ്രഖ്യാപിച്ച കണക്കുകളും കമ്മീഷന്‍ പുറത്തുവിട്ട താല്‍ക്കാലിക ലിസ്റ്റിലെ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ആറ് സീറ്റുകളില്‍ ഈ വ്യത്യാസം വിജയിച്ച സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ വലുതാണെന്നും ഹരജിയില്‍ പറയുന്നു.

17-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായാണ് നടന്നത്. മെയ് 23 നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.

“My Voter turnout app” എന്ന ആപ്പിലൂടെ ഓരോ മണ്ഡലത്തിലെയും വോട്ടിങ് ശതമാനം തത്സമയം അറിയിക്കുന്ന സംവിധാനം ഇപ്രാവശ്യം ഏര്‍പ്പെടുത്തിയിരുന്നു. ആദ്യത്തെ ആറു ഘട്ടങ്ങൡും ഇതുപ്രകാരം കൃത്യമായ വോട്ടര്‍മാരുടെ എണ്ണം കാണിച്ചിരുന്നുവെന്ന് ഹരജിയില്‍ പറയുന്നു. എന്നാല്‍ അവസാനഘട്ടമാവുമ്പോള്‍ മുന്‍പ് നല്‍കിയ എല്ലാ വിവരങ്ങളും ഒഴിവാക്കുകയും ശതമാനക്കണക്ക് മാത്രം കാണിക്കുകയും ചെയ്തുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിദഗ്ധ സമിതി നടത്തിയ ഗവേഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും രണ്ടു കണക്കുകളും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ഹരജിയില്‍ പറയുന്നു.

ആറ് സീറ്റുകളില്‍ ഈ വ്യത്യാസം വിജയിച്ച സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ വലുതാണെന്നും ഹരജിയില്‍ പറയുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍, വിശാഖപട്ടണം, ജമ്മു കശ്മീരിലെ അനന്ത്‌നാഗ്, ജാര്‍ഖണ്ഡിലെ ഖുന്തി, ഒഡിഷയിലെ കൊരാപുത്, ഉത്തര്‍പ്രദേശിലെ മഷ്‌ലിഷഹര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇത്രയും അന്തരം. അതേസമയം, ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ലെന്നും പഠനത്തില്‍ പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago