HOME
DETAILS
MAL
തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു
backup
August 07 2016 | 21:08 PM
തിരുവനന്തപുരം: ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന വെല്ലുവിളികളെപ്പറ്റി മെഡിക്കല്‍ കോളജില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. ഇന്റേണല്‍ മെഡിസിന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രൊഫ. വി.സി. മാത്യു റോയി അനുസ്മരണത്തോടനുബന്ധിച്ചായിരുന്നു പരിപാടി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു തുടര്‍ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിസിന് വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, മുന്‍ മേധാവി ഡോ. കെ.വി. കൃഷ്ണദാസ്, പ്രൊഫസര്‍ ഡോ. രാജശേഖരന് സി., അഡീഷണല്‍ പ്രൊഫസര്‍ ഡോ. ജേക്കബ് ആന്റണി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."