കലാമാമാങ്കത്തിന് ഇത്തവണയും ഘോഷയാത്രയില്ല
സ്വന്തം ലേഖകന്‍
കാസര്‍കോട്: പ്രളയത്തെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വേണ്ടെന്നുവച്ച ഘോഷയാത്ര കാഞ്ഞങ്ങാട് ഇത്തവണ നടക്കുന്ന അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും ഇല്ല. 28ന് രാവിലെ വേദികള്‍ ചിലങ്കയണിയുന്നതോടെ 28 വര്‍ഷത്തിന് ശേഷം വിരുന്നെത്തിയ കലോത്സവം കാഞ്ഞങ്ങാട്ടെ 28 വേദികളില്‍ കലാവസന്തം വിരിയിച്ച് തുടങ്ങും. തൃശൂരില്‍ 2017ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തിയപ്പോള്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കി ആലപ്പുഴയില്‍ നടത്തിയ കലോത്സവം ഘോഷയാത്രയും പൊതുപരിപാടികളും ഒഴിവാക്കി മൂന്നു ദിവസമാക്കി ചുരുക്കിയാണ് നടത്തിയത്. കാഞ്ഞങ്ങാട്ട് എത്തുമ്പോള്‍ കലോത്സവം നാലു ദിവസമാക്കി. വിളംബര ഘോഷയാത്രയും ഉപേക്ഷിച്ചു.
മേള നാലു ദിവസമാണെങ്കിലും പ്രധാന ഇനങ്ങളെല്ലാം ആദ്യമൂന്നു ദിവസത്തിനുള്ളില്‍ തന്നെ വേദിയില്‍ എത്തും. മേള 28ന് രാവിലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുക.
കഴിഞ്ഞ വര്‍ഷം പ്രളയമാണ് ഘോഷയാത്ര ഉപേക്ഷിക്കാന്‍ കാരണമെങ്കില്‍ ഇത്തവണ കുട്ടികളെ അണിനിരത്തിയുള്ള ഘോഷയാത്രയ്ക്ക് ബാലാവകാശ കമ്മിഷന്റെ കര്‍ശനമായ വിലക്കുള്ളതാണ് ഇതില്‍നിന്ന് പിന്നോട്ടുപോകാനുള്ള പ്രധാനകാരണം. ദേശീയപാതയുടെ ഇരുവശത്തുമായി അഞ്ചു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന നഗരമാണ് കാഞ്ഞങ്ങാട്. ഇവിടെ ഘോഷയാത്ര സംഘടിപ്പിച്ചാല്‍ വലിയ ഗതാഗത സ്തംഭനത്തിനും ഇടയാക്കുമെന്ന ആശങ്ക സംഘാടകര്‍ക്കുമുണ്ടായിരുന്നു. ഘോഷയാത്രയില്ലെങ്കിലും സ്വര്‍ണക്കപ്പിനുള്ള സ്വീകരണവും കൊടിമര ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
നാലു ദിവസമാണ് കമാമേളയെങ്കിലും രണ്ടു പ്രവൃത്തി ദിവസങ്ങള്‍ മാത്രം നഷ്ടപ്പെടുന്ന രീതിയിലാണ് കാഞ്ഞങ്ങാട്ടെ സംഘാടനം. ഇതില്‍ അവസാന ദിവസം കാര്യമായ മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ ഫലത്തില്‍ മേളയുടെ ആരവം മൂന്നു ദിവസമാണ്. ഈ രീതിയായിരിക്കും ഇനിയുള്ള വര്‍ഷങ്ങളും കലോത്സവ നടത്തിപ്പിന് പിന്തുടരാന്‍ സാധ്യത. ആറും ഏഴും ദിവസം നീണ്ടുനിന്ന സ്‌കൂള്‍ കലോത്സവമേളക്ക് ഒരു പൊളിച്ചെഴുത്താണ് കാഞ്ഞങ്ങാട്ട് ഇത്തവണ നടക്കുന്ന 60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."