HOME
DETAILS

കുട്ടിക്കള്ളന്‍മാര്‍ കൂടുന്നു; മോഷണം, ലഹരി വില്‍പന, സ്വവര്‍ഗാനുരാഗികള്‍ക്ക് ആവശ്യക്കാരെ എത്തിക്കാനും കുട്ടികള്‍

  
backup
December 01 2018 | 01:12 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82

കോഴിക്കോട്: നഗരത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടങ്ങളും കാടുമൂടിയ പരിസരങ്ങളും കുട്ടിക്കള്ളന്‍മാരും താവളമാക്കുന്നു. ലഹരി ഉപയോഗത്തിനും മോഷണമുതല്‍ പങ്കുവയ്ക്കാനും മാത്രമല്ല, മോഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും ഇവിടങ്ങളില്‍ നിന്നാണ്. മോഷണ ശേഷം നഗരത്തിലെ ഷോപ്പിങ് മാളുകളില്‍ കറങ്ങി നടന്നും സിനിമകള്‍ കണ്ടുമാണ് കുട്ടികള്‍ സമയം ചെലവഴിക്കുന്നത്. റെയില്‍വേ സ്റ്റേഷനടുത്ത ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്‌സ്, സൗത്ത് ബീച്ച്, വെസ്റ്റ്ഹില്‍, വെള്ളയില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളാണു ഇവര്‍ താവളമാക്കുന്നത്. 14 പേരടങ്ങുന്ന സംഘത്തെ ദിവസങ്ങള്‍ക്കു മുന്‍പ് പിടികൂടി നാട്ടുകാര്‍ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. ലഹരി ഉപയോഗം, വില്‍പന, സ്വവര്‍ഗാനുരാഗികള്‍ക്ക് ആവശ്യമായ കുട്ടികളെ എത്തിച്ചുകൊടുക്കല്‍ തുടങ്ങിയവയെല്ലാം ഇവര്‍ നടത്തുന്നുണ്ടെന്നാണ് ആരോപണം. കല്ലായിയിലെ ഒരു കടയില്‍ വില്‍പനക്കാരനായി നിന്ന കുട്ടി 50,000 രൂപയാണ് മോഷ്ടിച്ചത്. കുട്ടി സംഘത്തിലെ അംഗമായിരുന്നു. പണം നഷ്ടപ്പെട്ടെന്നു മനസിലായപ്പോള്‍ കുട്ടിയുടെ വീട്ടില്‍ രഹസ്യ പരിശോധന നടത്തി. ഒരുലക്ഷം രൂപക്കടുത്താണ് കുട്ടിയുടെ അലമാരക്കുള്ളില്‍നിന്ന് കണ്ടെത്തിയത്. അടുത്ത ദിവസം സംഘാംഗങ്ങള്‍ക്ക് വീതിച്ചുനല്‍കാന്‍ ഒരുങ്ങുന്നതിനു മുന്‍പായിരുന്നു പരിശോധന നടത്തിയത്. രക്ഷിതാക്കള്‍ കരഞ്ഞു വിളിച്ചപ്പോള്‍ വ്യാപാരി കേസൊതുക്കുകയായിരുന്നു. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ വലിയവീട്ടിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും ഇവരുടെ സംഘത്തിലെ അംഗമായിരുന്നു. കുട്ടിയെ കളിക്കാന്‍ കൂട്ടിയാണ് തങ്ങള്‍ക്കൊപ്പം കൂട്ടിയത്. കുട്ടിയെ വശീകരിച്ച് സംഘാംഗങ്ങള്‍ വീട്ടില്‍ നിന്ന് 80,000 രൂപയാണ് കവര്‍ന്നത്. കുട്ടിയുടെ കൈയില്‍ വിലകൂടിയ മൊബൈല്‍ ശ്രദ്ധയില്‍പെട്ട് രക്ഷിതാക്കള്‍ നിരീക്ഷിച്ചപ്പോഴാണ് മോഷണവിവരം പുറത്തു വന്നത്.
കുട്ടികളെല്ലാം സമീപത്തെ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പഠിക്കുന്നവരാണ്. ചിലരെ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുമുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.  വര്‍ഷങ്ങള്‍ക്കു മുന്‍പ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ കവര്‍ച്ചകളില്‍ നിരവധി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയായിരുന്നു പൊലിസ് പിടികൂടിയിരുന്നത്. ഇവരെ നേര്‍വഴിക്ക് നടത്താന്‍ പൊലിസ് ചില പദ്ധതികളും നടപ്പാക്കിയിരുന്നു. എന്നാല്‍ അവരില്‍ പലരും കൂട്ടം തെറ്റി ലഹരി റാക്കറ്റുകളുടെ വലയില്‍ കുരുങ്ങിയതായും വാര്‍ത്തയുണ്ടായിരുന്നു.
പുതിയ തലമുറയില്‍പെട്ട കുട്ടികളാണ് ലഹരി ഉപയോഗത്തിലേക്കും വില്‍പനയിലേക്കും അസാന്മാര്‍ഗികമാര്‍ഗത്തിലേക്കും തിരിഞ്ഞിരിക്കുന്നത്. ഇതിനെതിരേ ജാഗ്രത പാലിച്ചേ മതിയാകൂ എന്നാണ് പരിസരവാസികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  18 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  18 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  18 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  19 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  19 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  19 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  20 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  20 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  20 hours ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  20 hours ago