വൃക്കരോഗ സഹായം പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനം
തിരൂര്‍: കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം താലൂക്ക് തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും മത സാമുദായിക അംഗങ്ങളെയും ഉള്‍പ്പെടുത്തി താലൂക്ക് തലത്തില്‍ തുടങ്ങുന്ന സംരംഭത്തിലൂടെ അര്‍ഹരായ എല്ലാവര്ക്കും ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുമെന്നും മന്ത്രി ഡോ.കെ.ടി ജലീലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനും പറഞ്ഞു. ആനുകൂല്യങ്ങള്‍ അര്‍ഹരായ എല്ലാവരും ഉറപ്പാക്കാന്‍ സുതാര്യമായ നടപടികളുണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായി സോഷ്യല്‍ ഓഡിറ്റിങ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ തിരൂര്‍ റസ്റ്റ് ഹൗസില്‍ ജില്ലാ പഞ്ചായത്ത് പ്രതിനിധികളും മന്ത്രിയും തമ്മില്‍ ഒരു മണിക്കൂറിലധികം നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."