വാറ്റുചാരായ കേസില്‍ അഞ്ച് വര്‍ഷം തടവും പിഴയും
ചെങ്ങന്നൂര്‍ : വാറ്റുചാരായവും, കോടയും, വാറ്റുപകരണങ്ങളും പിടികൂടിയ കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം തടവ്.
മുളക്കുഴ അരീക്കര വാഴക്കൂട്ടത്തില്‍ വീട്ടില്‍ ചന്ദ്രന് (55)നെ ചെങ്ങന്നൂര്‍ അസി.സെഷന്‍സ് ജഡ്ജി ഡി. സുധീര്‍ അഞ്ച് വര്‍ഷം തടവിനും, ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.2016 ഏപ്രില്‍ ഏട്ടിനാണ് കേസിനാസ്പദമായ സംഭവം. ചെങ്ങന്നൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍, ആര്. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡില്‍ വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ ചാരായവും, 70 ലിറ്റര്‍, കോടയും, വാറ്റുപകരണങ്ങളും പിടിച്ചെടുക്കുകയായിരുന്നു.
പിന്നീനീട് സ്ഥലം മാറി വന്ന ഇന്‍സ്പെക്ടര്‍ ബി. റെജി അന്വേഷണം നടത്തി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നാല് സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോ സിക്യൂട്ടര്‍ അഡ്വ. റെന്‍ജി ചെറിയാന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."