കോണ്‍ഗ്രസും എന്‍.സി.പിയും എം.എല്‍.എമാരെ മാറ്റുന്നു?
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ കുതിരക്കച്ചവടം തടയാന്‍ കോണ്‍ഗ്രസും എന്‍.സി.പിയും എം.എല്‍.എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാറ്റാനാണ് സാധ്യത്. മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്കാണ് കോണ്‍ഗ3സ് എം.എല്‍.എമാരെ മാറ്റുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ചുമതലയേറ്റത്. എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ സഹോദരി പുത്രനാണ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാര്‍. എന്‍.സി.പി-ശിവസേന ചര്‍ച്ചകള്‍ ഊര്‍ജിതമാവുമ്പോഴും ഒരു ഘട്ടത്തില്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദം ഉന്നയിച്ചിരുന്നില്ല. നീക്കത്തിന് തന്റെ പിന്തുണയില്ലെന്നാണ് ശരത് പവാര്‍ വിശദീകരിച്ചത്.
അധികാരമേറ്റെങഅകിലും ഭൂരിപക്ഷം തെളിയിക്കുക എന്ന കടമ്പ ബി.ജെ.പിക്കു മുന്നിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."