HOME
DETAILS

ട്രെയിന്‍ അപകടമുണ്ടാക്കി യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

  
October 01, 2024 | 12:30 PM

Train Robbery Attempt Two Arrested for Loot Attempt After Causing Accident

അഹമ്മദാബാദ്: ട്രെയിന്‍ പാളംതെറ്റിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഗുജറാത്ത് പൊലിസാണ് ഇരുവരെയും പിടികൂടിയത്. ഇരുമ്പ് സ്ലാബ് ട്രാക്കില്‍ വെച്ച് തീവണ്ടി പാളം തെറ്റിക്കാനും തുടര്‍ന്ന് അപകടമുണ്ടായതിന് ശേഷം യാത്രക്കാരെ കൊള്ളയടിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലിസ് പറഞ്ഞു.

സെപ്തംബര്‍ 25 ന് കുണ്ഡലി ഗ്രാമത്തിന് സമീപമാണ് സംഭവം. എന്നാല്‍, ഇരുമ്പ് സ്ലാബില്‍ തട്ടിയെങ്കിലും ട്രെയിന്‍ പാളം തെറ്റിയില്ല. ഓഖഭാവ്‌നഗര്‍ പാസഞ്ചര്‍ ട്രെയിന്‍ ഇരുമ്പ് സ്ലാബ് ഉപയോഗിച്ച് അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നും, സംഭവം റാണപൂര്‍ പൊലിസ് സ്റ്റേഷന്‍ ലിമിറ്റിലായിരുന്നുവെന്നും പൊലിസ് സൂപ്രണ്ട് കിഷോര്‍ ബലോലിയ വ്യക്തമാക്കി.

ഇരുമ്പ് സ്ലാബില്‍ തട്ടിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ ട്രാക്കില്‍ നിര്‍ത്തിയിടേണ്ടതായി വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രമേഷ്, ജയേഷ് എന്നിവരെയാണ് പൊലിസ് പിടികൂടിയത്. ഇരുവരും ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആര്‍.പി.എഫും എ.ടി.സും പറഞ്ഞു. കൂടാതെ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് തുടര്‍ച്ചയായി സംഭവിച്ച ട്രെയിന്‍ അപകടങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം നല്‍കാന്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമിറ്റി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് പിന്നിലെ സാങ്കേതിക പ്രശ്‌നം, ഗൂഢാലോചന സാധ്യത, അപകടങ്ങള്‍ കൂടുന്നതിന്റെ കാരണം തുടങ്ങിയ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

Two individuals were arrested for attempting to loot passengers after intentionally causing a train accident. Investigation underway, authorities tighten railway security.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  14 hours ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  14 hours ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  15 hours ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  15 hours ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  15 hours ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  15 hours ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  16 hours ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  16 hours ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  16 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  17 hours ago