HOME
DETAILS

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

  
October 01, 2024 | 12:27 PM

 Heavy Rain in Nine Districts of Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ടയിലും ഇടുക്കിയിലും നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

കേരള തീരത്ത് (തിരുവനന്തപുരം) നാളെ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട് തീരത്തും (കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി) ലക്ഷദ്വീപ് തീരങ്ങളിലും നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

The Central Meteorological Department has issued a yellow alert due to the possibility of widespread heavy rain across Kerala.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയെ വിറപ്പിച്ച് അതിശൈത്യം; മഞ്ഞുവീഴ്ച്ച കനക്കുന്നു; 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

International
  •  20 hours ago
No Image

കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  21 hours ago
No Image

ഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; ബോട്ടിലുണ്ടായിരുന്നത് ജീവനക്കാര്‍ ഉള്‍പെടെ 359പേര്‍

International
  •  21 hours ago
No Image

സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്; റെക്കോര്‍ഡില്‍ തന്നെ

Kerala
  •  21 hours ago
No Image

'എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം'; ഐക്യത്തില്‍ നിന്നുള്ള  എന്‍എസ്എസ് പിന്മാറ്റത്തില്‍ വെള്ളാപ്പള്ളി

Kerala
  •  a day ago
No Image

22ാം വയസ്സിൽ ലോക റെക്കോർഡ്; കിരീടം നഷ്‌ടമായ മത്സരത്തിൽ ചരിത്രമെഴുതി ബേബി എബിഡി

Cricket
  •  a day ago
No Image

പത്മവിഭൂഷണ്‍: പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം,നിലപാട് വ്യക്തമാക്കി വിഎസിന്റെ മകന്‍

Kerala
  •  a day ago
No Image

ഐക്യം പ്രായോഗികമല്ല; എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്നും പിന്മാറി എൻഎസ്എസ്

Kerala
  •  a day ago
No Image

'ഏത് പട്ടിക്ക് വേണം പത്മഭൂഷണ്‍, എനിക്ക് വേണ്ട, തന്നാലും ഞാന്‍ വാങ്ങില്ല....അതൊക്കെ പണം കൊടുത്താല്‍ കിട്ടുന്നതല്ലേ' സോഷ്യല്‍ മീഡിയയില്‍ വൈറലായി വെള്ളാപ്പള്ളിയുടെ പഴയ അഭിമുഖം

Kerala
  •  a day ago
No Image

ചരിത്രത്തിൽ ഒരാൾ മാത്രം; റിപ്പബ്ലിക് ദിനത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ ആര്?

Cricket
  •  a day ago