HOME
DETAILS
MAL
പൊലിസ് സ്റ്റേഷന് ഭീഷണിയായി ഭീമന്‍ ആല്‍മരം
backup
July 30 2017 | 00:07 AM
തിരൂരങ്ങാടി: തിരൂരങ്ങാടി പൊലിസ് സ്റ്റേഷന്‍ വളപ്പിലെ ഭീമന്‍ ആല്‍മരം പടര്‍ന്ന് പന്തലിച്ച് കെട്ടിടത്തിന് ഭീഷണിയാകുന്നു. കെട്ടിടത്തിന്റെ മുകളിലേക്ക് പടര്‍ന്ന് പലഭാഗത്തും ഷീറ്റ് പൊട്ടി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.കൂടാതെ തൊട്ടടുത്ത നഗരസഭയുടെ പഴയ കെട്ടിടത്തിലേക്കും പന്തലിച്ചിട്ടുണ്ട്. ഈ കെട്ടിടം പൊളിക്കാനിരിക്കുന്നെങ്കിലും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും മരംഭീഷണിയാകും. ആല്‍മരം വെട്ടിമാറ്റുന്നതിന് അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."