എസ്.കെ.എസ്.എസ്.എഫ് ദേശീയോദ്ഗ്രഥന പ്രചാരണം: ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ലോഗോ പ്രകാശനം എഴുത്തുകാരന്‍ കെ.പി രാമനുണ്ണി നിര്‍വഹിച്ചു.
പ്രചാരണ ഭാഗമായി ജില്ലാതലങ്ങളില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിവിധ സൗഹൃദാനുഭവങ്ങളുടെ രചനാമത്സരം നടത്തും. വിദ്വേഷ പ്രഭാഷണവും രചനയും നടത്തുന്നവരെ നേരില്‍കണ്ട് ബോധവല്‍ക്കരണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. പ്രചാരണ പരിപാടികള്‍ ഫലപ്രദമാക്കാന്‍ പ്രഭാഷകര്‍, എഴുത്തുകാര്‍, സമൂഹമാധ്യമങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവര്‍ തുടങ്ങിയവര്‍ക്ക് ഓഗസ്റ്റ് അഞ്ചിന് തൃശൂരിലും ആറിനു കോഴിക്കോട്ടും ശില്‍പശാലകള്‍ സംഘടിപ്പിക്കും.
ചടങ്ങില്‍ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, സെക്രട്ടറിയേറ്റ് അംഗം ടി.പി സുബൈര്‍ മാസ്റ്റര്‍, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."