ജനുവരി ഒന്നു മുതല്‍ മുക്കത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു
മുക്കം: എന്തൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായാലും പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ജനുവരി ഒന്ന് മുതല്‍ മുക്കം നഗരസഭയില്‍ നടപ്പാക്കുമെന്ന് ചെയര്മാന് വി. കുഞ്ഞന്‍.
പ്ലാസ്റ്റിക് നിരോധനത്തിനെതിരേ മുക്കത്തെ വ്യാപാരികള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നഗരസഭയുടെ തീരുമാനത്തോട് സഹകരിക്കില്ലെന്നും സമീപ പഞ്ചായത്തുകളിലൊന്നും നിരോധനം നടപ്പാക്കാതെ മുക്കത്ത് മാത്രം നടപ്പാക്കിയാല്‍ അത് വ്യാപാരത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ചെയര്‍മാന്റെ പ്രതികരണം. എല്ലാ വ്യാപാരികളും നിരോധനത്തിന് എതിരല്ലെന്നും ചിലര്‍ മാത്രമാണ് എതിരെന്നും നഗരസഭ ചെയര്മാന് പറഞ്ഞു. അതേ സമയം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സമീപ പഞ്ചായത്തുകളുമായി വിഷയം സംസാരിക്കാന്‍ നഗരസഭ തയാറാണെന്നും ഇന്ന് ഒരു യോഗം വിളിച്ചതായും ചെയര്മാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."