HOME
DETAILS
MAL
വൈറ്റ്ഹൗസില്‍ വീണ്ടും അഴിച്ചുപണി; ചീഫ് ഓഫ് സ്റ്റാഫിനെ ട്രംപ് പുറത്താക്കി
backup
July 30 2017 | 03:07 AM
വാഷിങ്ടണ്‍: വൈറ്റ്ഹൗസില്‍ വീണ്ടും അഴിച്ചു പണി. ചീഫ് ഓഫ് സ്റ്റാഫ് പദവിയിലിരുന്ന റെയിന്‍സ് പ്രീബസിനെ പുറത്താക്കി ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറിയായിരുന്ന ജോണ്‍ കെല്ലിയെ ട്രംപ് നിയമിച്ചു.
ഈയിടെ വൈറ്റ്ഹൗസ് കമ്മ്യൂനിക്കേഷന്സ് ഡയരക്ടറായി നിയമിതനായ ആന്റണി സ്കാരമൂക്കിയും വൈറ്റ്ഹൗസ് ചീഫ് ആയിരുന്ന പ്രീബസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ട്രംപിന്റെ വൈറ്റ്ഹൗസ് രഹസ്യങ്ങള്‍ പുറത്തുവിടുന്നു എന്നാരോപിച്ച് പ്രീബസിനെതിരേ മൂക്കി ആരോപണം ഉന്നിയിച്ചിരുന്നു.
ട്രംപിന്റെ വൈറ്റ്ഹൗസ് ചീഫ് ആയി ചേരുന്നതിനു മുന്‍പ് പ്രീബസ് റിപ്പബ്ലിക്കന്‍ നാഷനല്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."