HOME
DETAILS
MAL
കെ.കെ രാജീവന്‍ സ്മാരക മാധ്യമ അവാര്‍ഡ് സുപ്രഭാതം ലേഖകന്‍ വിനയന്‍ പിലിക്കോടിന്
backup
November 24 2019 | 03:11 AM
കോഴിക്കോട്: കെ.കെ രാജീവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന്സുപ്രഭാതം ചെറുവത്തൂര്‍ റിപ്പോര്‍ട്ടര്‍ വിനയന്‍ പിലിക്കോട് അര്‍ഹനായി. 5001 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. കൂത്തുപറമ്പ് രക്തസാക്ഷിയും ദേശാഭിമാനി പാനൂര്‍ ഏരിയാ ലേഖകനുമായിരുന്ന കെ.കെ രാജീവന്റെ സ്മരണയ്ക്ക് കെ.കെ രാജീവന്‍ കലാസാംസ്‌കാരിക വേദിയാണ് പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
'കേരളമായതുകൊണ്ട് മയങ്ങി; പക്ഷെ' എന്ന വാര്‍ത്തയാണ് അവാര്‍ഡിന് അര്‍ഹമായത്. ചിത്രകാരന്‍ മുരളി നാഗപ്പുഴ, മാധ്യമ പ്രവര്‍ത്തകരായ സണ്ണി ജോസഫ്, മനോഹരന്‍ മോറായി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
പിലിക്കോട് കരപ്പാത്ത് കെ.വി ദാമോദരന്റെയും നിര്‍മ്മലയുടെയും മകനാണ് വിനയന്‍. ഭാര്യ: സൂര്യ (അധ്യാപിക ജി.എച്ച്.എസ്.എസ് തായന്നൂര്‍). രണ്ട് മക്കള്‍. ഇന്ന് വൈകീട്ട് പാനൂരില്‍ നടക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തില്‍ എം. സ്വരാജ് എം.എല്‍.എ അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
suprabhaatham reporter vinayan wins kk rajeevan memmorial media award
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."