ജനസമ്പര്‍ക്ക പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ
തിരൂരങ്ങാടി: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു. ചെയര്‍പേഴ്സണിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 11 മുതല്‍ 15 വരെയാണ് പരിപാടി.
ഇതിന്റെ ഭാഗമായി നഗരസഭയെ അഞ്ച് മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ജനസമ്പര്ക്കത്തിലേക്കുള്ള അപേക്ഷകള്‍ നഗരസഭയില്‍ നിന്നും ലഭിക്കും. ഏഴ്വരെ അപേക്ഷകള്‍ നഗരസഭാ കൗണ്ടറില്‍ സ്വീകരിക്കും.
1,2,3,4,5,37,38,39 ഡിവിഷനുകളിലെ അപേക്ഷകര്‍ 11ന് പതിനാറുങ്ങല്‍ മദ്റസയിലും 6,7,8,29,30,31,32,33,34,35,36 ഡിവിഷനുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് 12ന് ചെമ്മാട് ബി.ആര്.സി.യിലും 9,10,24,25,26,27,28 ഡിവിഷനുകളിലേത് 13ന് ചന്തപ്പടി സ്കൂളിലും 13,14,15,16,17,18,19,20 ഡിവിഷനുകളിലേത് 14ന് കാച്ചടി സ്കൂളിലും 11,12,21,22, 23, ഡിവിഷനുകളിലേത് 15ന് കക്കാട് മിഫ്താഹുല്‍ ഉലൂം മദ്റസയിലും ജനസമ്പര്‍ക്കം നടക്കും. രാവിലെ 10ന് തുടങ്ങും.
താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റെ ഭാഗമായി പാരാപ്ലീജിയ രോഗികളുടെ മുനിസിപ്പല്‍ സംഗമം ഡിസംബര്‍ അവസാന വാരത്തില്‍ നടത്താന്‍ തീരുമാനിച്ചു.
മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതകര്‍മസേന ഹൗസ് കാംപയിന് രജിസ്ട്രേഷന് 15ന് തുടങ്ങും. ജനുവരി ഒന്നിന് വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നിര്‍മാണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
യോഗത്തില്‍ ചെയര്‍പേഴ്സണ്‍ കെ.ടി റഹീദ അധ്യക്ഷയായി. വൈസ് ചെയര്മാന് എം. അബ്ദുറഹിമാന്‍കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങള്‍, സി.പി സുഹ്റാബി. സി.പി ഹബീബ, സെക്രട്ടറി നാസിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."