സബ് രജിസ്ട്രാര്‍ ഓഫിസ് മാറ്റത്തെച്ചൊല്ലി തിരൂരില്‍ പുതിയ വിവാദം
തിരൂര്‍: സബ് രജിസ്ട്രാര്‍ ഓഫിസ് മാറ്റത്തെച്ചൊല്ലി ഉയര്‍ന്ന വിവാദത്തിനിടെ സമരത്തിനൊരുങ്ങി ആക്ഷന്‍ കൗണ്‍സില്‍.
സബ് രജിസ്ട്രാര്‍ ഓഫിസ് ഇപ്പോഴത്തെ സ്ഥലത്തു തന്നെ നിലനിര്‍ത്തണമെന്നും കാലപ്പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയത് നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് സമരവും പ്രഖ്യാപിച്ചാണ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തുവന്നിരിക്കുന്നത്.
ജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്ന മേഖലയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് താല്‍ക്കാലികമായി സജ്ജീകരിക്കണമെന്ന രജിസ്‌ട്രേഷന്‍ ഐ.ജിയുടെ ഉത്തരവ് മുഖവിലയ്‌ക്കെടുക്കാതെ ഗതാഗത സൗകര്യമില്ലാത്ത ഗള്‍ഫ് മാര്‍ക്കറ്റ് പരിസരത്തെ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധം.
യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.എ ബാവ അധ്യക്ഷനായി.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.കെ. സെയ്താലിക്കുട്ടി, യാസര്‍ പയ്യോളി, കെ.കെ. അബ്ദുറസാഖ് ഹാജി, എ. ഹരീന്ദ്രനാഥ്, പിമ്പുറത്ത് ശ്രീനിവാസന്‍, ജി. മോഹന്‍കുമാര്‍, അഡ്വ. കെ. ഹംസ, ചെമ്പഞ്ചേരി വിജയന്‍, സി.പി അശോകന്‍, വെളിയമ്പാട്ട് ശിവശങ്കരന്‍ നായര്‍, പി. ശശിധരന്‍, കുട്ടത്തില്‍ അബ്ദുല്‍ അസീസ്, കെ.ടി. സജീഷ്, കെ. പ്രേമദാസ് സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കെ.കെ അബ്ദുറസാഖ് ഹാജിയേയും, കണ്‍വീനറായി കുട്ടത്തില്‍ അബ്ദുല്‍ അസീസിനേയും തെരഞ്ഞെടുത്തു.
സബ്‌രജിസ്ട്രാര്‍ ഓഫിസ് മാറ്റുന്നതിനെചൊല്ലി നേരത്തെ തന്നെ ആധാരമെഴുത്തുകാരും ഉദ്യോഗസ്ഥരും തൊട്ടുപിന്നാലെ യൂത്ത് കോണ്‍ഗ്രസും, കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.
സബ് രജിസ്ട്രാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കോടതി പരിസരത്ത് തന്നെ പുതിയ കെട്ടിടം പണിയാതിരിക്കാനും ഓഫിസ് ഗള്‍ഫ് മാര്‍ക്കറ്റ് പരിസരത്തെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന് പിന്നിലും നിക്ഷിപ്ത താല്‍പ്പര്യമുണ്ടെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."