ഞാന്‍ ഇപ്പോഴും എപ്പോഴും എന്‍.സി.പിക്കാരന്, ശരത് പവാറാണ് ഞങ്ങളുടെ നേതാവ്: അജിത് പവാര്‍
മുംബൈ: താന്‍ എന്നും എന്‍.സി.പിക്കാരനായിരിക്കുമെന്നും ശരത്പവാറാണ് തങ്ങളുടെ നേതാവെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം അജിത് പവാറിന്റെ പുതിയ വെളിപ്പെടുത്തല്‍. മഹാരാഷ്ട്രയിലെ ബി.ജെ.പി-എന്‍.സി.പി സഖ്യം സംസ്ഥാനത്ത് അഞ്ച് വര്‍ഷം സുസ്ഥിര ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇനിയുള്ള അഞ്ച് വര്‍ഷം സംസ്ഥാനത്തിന്റെയും ജനങ്ങളുടെയം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ പരിഭ്രമിക്കേണ്ട സാഹചര്യം ഒന്നും തന്നെയില്ല. പക്ഷേ അല്പം ക്ഷമ കാണിക്കേണ്ടത് അത്യാവശ്യമാണ്. ഇതുവരെ നല്‍കിയിട്ടുള്ള എല്ലാ പിന്തുണകള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അജിത് പവാറിനെ ഇന്നലെ എന്‍.സി.പിയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്നും നീക്കിയിരുന്നു.
കൂടാതെ അധികാരം വന്നും പോയും ഇരിക്കുമെന്നും ബന്ധങ്ങളാണ് പരിഗണിക്കപ്പെടേണ്ടതെന്നും ശരത് പവാറിന്റെ മകള്‍ സുപ്രിയാ സുലേയും വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് അജിത് പവാറിന്റെ ട്വിറ്റര്‍ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."