HOME
DETAILS
MAL
പ്ലസ്വണ്: പഠനം നടത്തുമെന്ന് മന്ത്രി
backup
July 30 2017 | 03:07 AM
കൊണ്ടോട്ടി: സംസ്ഥാനത്ത് 41,000ത്തോളം പ്ലസ്വണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് സംബന്ധിച്ച് രണ്ടുമാസത്തിനുള്ളില്‍ പഠനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ടി.വി ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ മണ്ഡല വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആസൂത്രണം ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. സീറ്റുകള്‍ കുറവാണെന്ന് ബോധ്യപ്പെട്ടതിനാല്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 10 ശതമാനം പ്ലസ്വണ് സീറ്റുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്. അടുത്തവര്‍ഷം ഇതുണ്ടാകില്ല. കുട്ടികളുടെ എണ്ണം നിശ്ചിതമായി നിലനിര്‍ത്തുകയാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."