കനകമല ഐ.എസ് കേസില്‍ കൊച്ചി എന്‍.ഐ.എ കോടതി ഇന്ന് വിധിപറയും
കണ്ണൂര്‍: കണ്ണൂരിലെ കനകമല ഐ.എസ് കേസില്‍ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. കേരള, തമിഴ്നാട് സ്വദേശികളായ ഏഴു പ്രതികളുടെ വിധിയാണ് ഇന്ന് പറയുക. 2016 ഒക്ടോബറില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കനകമലയില്‍ ഐ.എസ് അനുകൂല രഹസ്യയോഗം ചേര്‍ന്നെന്ന കേസിലാണ് ഇന്ന് വിധി വരുന്നത്. കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദ് (മന്‍സി ബുറാഖി), ചേലക്കര സ്വദേശി ടി. സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍, കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന്, തിരൂര്‍ വൈലത്തൂര്‍ എന്‍.കെ സഫ്വാന്, കുറ്റ്യാടി സ്വദേശി എന്‍.കെ. ജാസിം, കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി പി.കെ. മുഈനുദ്ദീന് എന്നീ പ്രതികളുടെ വിധിയാണ് ഇന്നുണ്ടാകുക. വിചാരണയുടെ ഭാഗമായി 70 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
ആദ്യ കുറ്റപത്രത്തില്‍ ഒന്‍പത് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ സജീര്‍ എന്നയാള്‍ അഫ്ഗാനില്‍ വച്ച് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു പ്രതിയായ തിരുനെല്‍വേലി സ്വദേശി സുബ്ഹാനി ഹാജ മൊയ്തീന് ഒളിവിലായതിനാല്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല.
കലാപ ലക്ഷ്യത്തോടെ കേരളത്തിലെ ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ പ്രതികള്‍ ആസൂത്രണം ചെയ്തുവെനന്തുള്പ്പെടെയാണ് എന്‍.ഐ.എയുടെ ആരോപണം. ഹൈക്കോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. രാജ്യദ്രോഹക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന, യു.എ.പി.എയിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
kochi nia court will deliver verdict in kanakamala is case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."