പ്രഥമ രാജ്യാന്തര കാര്‍ഡിയോ ഓങ്കോളജി സമ്മേളനം കൊച്ചിയില്‍
കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഹൃദയ, അര്‍ബുദ വിഭാഗങ്ങള്‍ സംയുകതമായി സംഘടിപ്പിക്കുന്ന രാജ്യാന്തര കാര്‍ഡിയോ ഓങ്കോളജി വിദഗ്ധരുടെ അന്താരാഷ്ട്രസമ്മേളനം ഇന്ന് കൊച്ചി റമദാ റിസോര്‍ട്ടില്‍ നടക്കും. ദേശീയ കാര്‍ഡിയോ ഓങ്കോളജി സൊസൈറ്റി (എന്‍.സി.ഒ.എസ് ), കനേഡിയന്‍ കാര്‍ഡിയോ ഓങ്കോളജി ശൃംഖല (സി.സി.ഒ.എന്‍), അന്താരാഷ്ട്ര കാര്‍ഡിയോ ഓങ്കോളജി സൊസൈറ്റി (ഐ.സി.ഒ.എസ് ) എന്നിവയുടെ സഹായത്തോടെയാണിത്്. സി.സി.ഒ.എന്‍ സ്ഥാപകയും പ്രസിഡന്റുമായ ഡോ. സൂസന്‍ ഡെന്‍ത് മുഖ്യപ്രഭാഷണം നടത്തും. രാജ്യത്ത് ആദ്യമായാണ് കാര്‍ഡിയോ ഓങ്കോളജി മേഖലയില്‍ ഇത്തരത്തിലൊരു സമ്മേളനം.
കാന്‍സര്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. കാര്‍ഡിയോ ഓങ്കോളജിയുടെ പുതിയ മേഖലയിലൂടെ കാന്‍സര്‍ ചികിത്സാ കാലഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കുകയും ഉചിതമായ ചികിത്സ നല്കാന്‍ കഴിയുകയും ചെയ്യും. കാര്‍ഡിയോ ഓങ്കോളജി മേഖലയിലെ പുതിയ പ്രവണതകളും ചികിത്സാരീതികളും സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."