HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയില്‍ പ്രതിസന്ധി
backup
November 25 2019 | 04:11 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പ്രതിസന്ധി തുടരുന്നു. ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന്റെ പകുതി എല്ലാ ജീവനക്കാര്‍ക്കും കൊടുത്തതിനുശേഷം ഇന്നലെ കുറച്ചുപേര്‍ക്ക് ബാക്കി പകുതി ശമ്പളംകൂടി വിതരണം ചെയ്തു. മെക്കാനിക്കല്‍, ഡ്രൈവര്‍, കണ്ടക്ടര്‍മാരില്‍ ഒരു വിഭാഗത്തിനാണ് ഇന്നലെ നല്‍കാനുള്ള ശമ്പളത്തിന്റെ ബാക്കികൂടി നല്‍കിയത്. ഇതോടെ ജീവനക്കാര്‍ക്കിടയില്‍ അനൈക്യമുണ്ടാക്കാനും മാനേജ്മെന്റിനായി. ഒരു വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ ബാക്കികൂടി നല്‍കിയതോടെ സി.ഐ.ടി.യു യൂനിയന്‍ നടത്തിവന്ന അനിശ്ചിതകാല ഉപരോധസമരം അവസാനിപ്പിക്കുകയും ചെയ്തു. എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകളുടെ സമരം ഇപ്പോഴും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."