HOME
DETAILS
MAL
ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കുറവില്ല; പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റെന്ന് കടകംപള്ളി
backup
December 01 2018 | 07:12 AM
പത്തനംതിട്ട: ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയിലെത്തുന്ന ഭക്തരെ താന്‍ സന്ദര്‍ശിച്ചിരുന്നു. നിലവിലെ സൗകര്യങ്ങളില്‍ അവര്‍ തൃപ്തരാണെന്ന് അറിയിച്ചതായും മന്ത്രി അറിയിച്ചു. തന്നോടൊപ്പം ശബരിമല സന്ദര്‍ശനത്തിനായി പ്രതിപക്ഷനേതാവിനെ ക്ഷണിക്കുകയാണെന്നും ഒരുമിച്ചു പോയി പരിശോധിച്ച് ബോധ്യപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ അവലോകനയോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം കാരണം വലിയ ദുരിതമാണ് സംസ്ഥാനം അഭിമുഖീകരിക്കേണ്ടി വന്നത്. അതില്‍ നിന്ന് കരകയറാന്‍ സമയം ആവശ്യമാണെന്നും പമ്പയുള്‍പ്പെടെ ശബരിമലയിലെ സമീപപ്രദേശങ്ങള്‍ പ്രളയത്തെത്തുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."