HOME
DETAILS
MAL
രാജ്ഭവനു മുന്നില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന സമരത്തിന് അനുമതിയില്ല
backup
July 30 2017 | 13:07 PM
തിരുവനന്തപുരം: തിങ്കളാഴ്ച രാജ്ഭവനു മുന്നില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ഉപവാസ സമരത്തിന് അനുമതി നിഷേധിച്ചു. തലസ്ഥാനത്ത് നിരോധാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൊലിസ് അനുമതി നിഷേധിച്ചത്. ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പൊലിസ് നടപടി.
എന്നാല്‍,ഉപവാസ സമരത്തിന് പകരം രാജ്ഭവനു മുന്നില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമാധാന പ്രാര്‍ഥനാ സംഗമം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സി.പി.എം-ആര്.എസ്.എസ് സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ തീരുമാനിച്ചിരുന്നത്. തിരുവനന്തപുരത്തും ഇപ്പോഴും രാഷ്ട്രീയ സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."