ഹോങ്കോങ്ങില്‍ കനത്ത പോളിങ്
ഹോങ്കോങ്ങ് സിറ്റി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഹോങ്കോങ്ങില്‍ നടന്ന ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. അഞ്ചുവര്‍ഷമായി തുടരുന്ന പ്രക്ഷോഭത്തിനിടെ ജനങ്ങള്‍ക്ക് ചൈനാവിരുദ്ധ നിലപാട് അറിയിക്കാന്‍ ലഭിച്ച അവസരം അവര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതായി നിരീക്ഷകര്‍ പറയുന്നു. തെരഞ്ഞെടുപ്പിന് തടസ്സമുണ്ടാക്കരുതെന്ന് ജനാധിപത്യ സമരസംഘടനകള്‍ നിര്‍ദേശിച്ചിരുന്നു. അതിനാല്‍ തന്നെ എവിടെയും അനിഷ്ടസംഭവങ്ങളുണ്ടായില്ല.
രാത്രി എട്ടു മണിക്കുള്ളില്‍ 27 ലക്ഷം (64 ശതമാനം) പേര്‍ വോട്ടുചെയ്തു. 2016ലെ തെരഞ്ഞെടുപ്പിനെ കടത്തിവെട്ടുന്ന പോളിങ്ങാണിത്.
ഇന്നലെ രാവിലെ മുതല്‍ തന്നെ പോളിങ് കേന്ദ്രങ്ങളില്‍ നീണ്ട വരികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രാത്രി 10 മണിവരെയാണ് വോട്ടിങ് സമയം. സര്‍ക്കാരിനോട് ഇക്കഴിഞ്ഞ മാസങ്ങളില്‍ അവര്‍ ചെയ്തതിന് നോ പറയാന്‍ ഞാനാഗ്രഹിക്കുന്നു- 33കാരനായ ഐ.ടി ജീവനക്കാരന്‍ പറഞ്ഞു.
ഹോങ്കോങ്ങിലെ 18 ജില്ലകളിലായി 452 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. നാലുലക്ഷം പുതിയ വോട്ടര്‍മാരുള്‍പ്പെടെ 41 ലക്ഷം പേരാണ് വോട്ടുചെയ്യാന്‍ പേര് രജിസ്റ്റര്‍ ചെയ്തത്.
പ്രമുഖ ജനാധിപത്യ നേതാവ് ജോഷ്വ വോങ്ങിനെ മല്‍സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയിട്ടുണ്ടെങ്കിലും നിരവധി ജനാധിപത്യവാദികള്‍ മല്‍സരരംഗത്തുണ്ട്. ഇരു ഭാഗത്തെയും നിരവധി സ്ഥാനാര്‍ഥികള്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു. ജനാധിപത്യവാദികളായ ചില സ്ഥാനാര്‍ഥികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."