HOME
DETAILS
MAL
പ്രധാനമന്ത്രിയായാല്‍ ഡിസംബറില്‍ ബ്രെക്സിറ്റ് കരാര്‍ കൊണ്ടുവരുമെന്ന് ജോണ്സന്
backup
November 25 2019 | 05:11 AM
ലണ്ടന്‍: താന്‍ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടല് ക്രിസ്മസിനു മുമ്പായി പാര്‍ലമെന്റ് മുമ്പാകെ ബ്രെക്സിറ്റ് കരാര്‍ കൊണ്ടുവരുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന്. ഇന്നലെ പുറത്തിറക്കിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടനപത്രികയിലാണിത് പറയുന്നത്.
ഡിസംബര്‍ 12നാണ് ബ്രിട്ടനിലെ തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷത്തെ ലേബര്‍ പാര്‍ട്ടിയും കടുത്ത പ്രചാരണങ്ങളാണ് നടത്തുന്നത്.
ലേബര്‍ പാര്‍ട്ടി ജയിച്ചാല്‍ സമ്പന്നരില്‍ നിന്ന് ഈടാക്കുന്ന നികുതി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ നികുതിവര്‍ധന കൊണ്ടുവരില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടനപത്രികയില്‍ ഉറപ്പുനല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."