HOME
DETAILS
MAL
ഗ്രന്ഥാലയങ്ങള്‍ക്കുള്ള ഗ്രാന്റ് സംവിധാനം പരിഷ്കരിക്കും: മന്ത്രി
backup
August 07 2016 | 22:08 PM
പന്തീരാങ്കാവ്: ഗ്രന്ഥാലയങ്ങള്ക്കു പുസ്തകം വാങ്ങാന്‍ വര്‍ഷത്തില്‍ ഒരു തവണ ഗ്രാന്റ് നല്കുന്ന ഇപ്പോഴത്തെ സംവിധാനം പരിഷ്കരിക്കുമെന്നു സംസ്ഥാന തൊഴില്‍ എക്സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. പയ്യടിമീത്തല്‍ പുത്തൂര്‍ ദേശസേവിനി വായനശാലയുടെ അക്കാദമിക് സ്റ്റഡി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി.
പുതിയതായി അനുവദിച്ച ഇ-സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം എ. ഗംഗാധരന് മാസ്റ്റര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത, വൈസ് പ്രസിഡന്റ് എന്‍.വി ബാലന് നായര്‍, ജില്ലാ പഞ്ചായത്ത് അംഗം സി. ഉഷ, ബ്ലോക്ക് അംഗം രാജീവ് പെരുമണന്പുറായില്, അംഗം ടി. നാസര്‍, ബി. സുരേഷ്ബാബു സംസാരിച്ചു. പി.എം ബാലകൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."