HOME
DETAILS

താനൂര്‍ അഞ്ചുടി മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് ജനറല്‍ബോഡിയെ ചൊല്ലി സംഘര്‍ഷം

  
backup
July 30 2017 | 19:07 PM

%e0%b4%a4%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b9%e0%b5%8d%e2%80%8c%e0%b4%af%e0%b4%bf%e0%b4%a6

താനൂര്‍: താനൂര്‍ അഞ്ചുടിയില്‍ ജുമാ മസ്ജിദ് ജനറല്‍ ബോഡിയെ ചൊല്ലി സംഘര്‍ഷം. അഞ്ചുടി മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളിയുടെ ജനറല്‍ ബോഡി ചേരുന്നതിനെ സംബന്ധിച്ചുണ്ടായ വാക്കേറ്റമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. കാലങ്ങളായി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ ജുമുഅത്ത് പള്ളിയുടെ ജനറല്‍ ബോഡിയോഗം നടത്താന്‍ തീരുമാനിച്ചത് കഴിഞ്ഞ 28 നായിരുന്നു. കമ്മിറ്റി അംഗങ്ങളില്‍ 97 ശതമാനവും സമസ്തയുടെ അനുഭാവികളുമാണ്. എന്നാല്‍ പള്ളിയുടെ മാസാന്ത വരുമാനവും മറ്റും പിരിച്ചെടുക്കാന്‍ പള്ളി ഭാരവാഹികള്‍ ഏല്‍പിച്ചത് കാന്തപുരം വിഭാഗം അനുകൂലിയായ പള്ളിയിലെ തന്നെ മുക്രിയെയാണ്. ജറല്‍ ബോഡിയില്‍ വരവു ചെലവു കണക്കുകള്‍ വായിക്കേണ്ടതിനാല്‍ മാസാന്ത വരിസംഖ്യയുടെയും മറ്റും കണക്കുകള്‍ കമ്മിറ്റിയെ ഏല്‍പിക്കാന്‍ സെക്രട്ടറി മുക്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ജനറല്‍ ബോഡി ചേരേണ്ട ദിവസം കണക്കുകള്‍ സമര്‍പ്പിക്കാതെ ഇയാള്‍ മുങ്ങുകയായിരുന്നു. ഈ കണക്കുകള്‍ ഇല്ലാതെ യോഗം നടത്താന്‍ കഴിയില്ലെന്നു കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചപ്പോള്‍ അതില്ലാതെ ജനറല്‍ ബോഡിനടത്തണമെന്നു പറഞ്ഞു കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ സി.പി.എമ്മിനെ കൂട്ടുപിടിച്ചു അക്രമം നടത്തുകയായിരുന്നു.

പള്ളിയോട് ചേര്‍ന്ന മദ്‌റസയിലായിരുന്നു സംഘര്‍ഷം. കസേരകളും ബെഞ്ചിന്റെ കാലുകളുമുപയോഗിച്ചായിരുന്നു അക്രമം. സംഭവമറിഞ്ഞെത്തിയ പോലിസ് അക്രമികള്‍ പിരിഞ്ഞ് പോവാത്തതിനെ തുടര്‍ന്നു ലാത്തി വീശുകയായിരുന്നു. സംഭവത്തില്‍ കുട്യാന്റെ പുരക്കല്‍ മുജീബ്, മൂസക്കാനകത്ത് ഹനീഫ, കുപ്പന്റ പുരക്കല്‍ റഫീഖ്, ഏനിന്റെ പുരക്കല്‍ മുസ്തഫ, ഏനിന്റെപുരക്കല്‍ ഷംസു എന്നിവര്‍ക്കു പരുക്കേറ്റു.
പരിക്കേറ്റവരെ തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുടി മഹല്ല് പൂര്‍ണമായും സമസ്തയുടെ നിയന്ത്രണത്തിലായതിനാല്‍ വരി സംഖ്യയും മറ്റും തരാതെ മഹല്ലിനോട് സഹകരിക്കാത്തവര്‍ മഹല്ലിലുണ്ടെന്നു പള്ളി ഭാരവാഹികള്‍ പറയുന്നു. വരിസംഖ്യയുടെ കണക്കു വായിച്ചാല്‍ സഹകരിക്കാത്തവര്‍ ആരാണെന്നു തിരിച്ചറിയുമെന്നതിനാലാണു പള്ളി മുക്രി അന്നേ ദിവസം കടന്നു കളഞ്ഞെതെന്നാണു മഹല്ലുനിവാസികളുടെ ആരോപണം. എന്നാല്‍ കമ്മിറ്റിക്കാര്‍ അഴിമതി നടത്തിയെന്ന രീതിയില്‍ വന്ന വാര്‍ത്തകല്‍ അടിസ്ഥാന രഹിതമാണെന്നും അക്രമികള്‍ക്കെതിരേ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  10 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  14 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  28 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  34 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  39 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago