പൊന്നാനിയുടെ വികസനത്തിന് ജനപ്രതിനിധികള്‍ കൈകോര്‍ക്കുന്നു
കോട്ടക്കല്‍: പൊന്നാനി ലോകസഭാമണ്ഡലത്തിന്റെ വികസനപദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കുന്നതിനും മണ്ഡലത്തിലെ മുഴുവനും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷിഭേദമന്യേ ഒരുമിച്ചുനീങ്ങാന്‍ തീരുമാനം. മണ്ഡലത്തില്‍പ്പെട്ട തൃത്താല, പൊന്നാനി, തവനൂര്‍, തിരൂര്‍, കോട്ടക്കല്‍, താനൂര്‍, തിരൂരങ്ങാടി മണ്ഡലങ്ങളിലെ ഗ്രാമ, ബ്ലോക്ക്, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു.
യോഗത്തില്‍ പ്രവൃത്തികളുടെ അവലോകനവും കേന്ദ്ര പദ്ധതികളുടെ സാങ്കേതിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. നയപരമായ പ്രശ്‌നങ്ങള്‍കൊണ്ടും ഉദ്യോഗസ്ഥ ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനം ഇല്ലാത്തതുകൊണ്ടും പദ്ധതികള്‍ക്ക് തടസ്സം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതൊഴിവാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ബ്ലോക്ക് തല യോഗങ്ങള്‍ വിളിക്കുമെന്നും ഇ.ടി പറഞ്ഞു. കോട്ടക്കല്‍ നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ യു.എ ബുഷ്‌റ ഷബീര്‍ അധ്യക്ഷയായി. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഹൈദരലി പദ്ധതികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."