യോഗി സര്‍ക്കാര്‍ വിവാഹവും നിരോധിച്ചു!
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ജനുവരി മുതല്‍ മാര്‍ച്ച്വരെ വിവാഹം നിരോധിച്ച് യോഗി സര്‍ക്കാരിന്റെ ഉത്തരവ്. കുംഭസ്നാനത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നടപടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
വിവാഹത്തിനായുള്ള ഗസ്റ്റ് ഹൗസ് അധികൃതര്‍, ചടങ്ങ് നടക്കുന്ന ഹാളുകളുടെ ഉടമകള്‍, ഭക്ഷണം ഉണ്ടാക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ട്.
ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് വിവാഹ തിയതി മാറ്റേണ്ടിവരികയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍ബന്ധമുള്ളവര്‍ക്കു തൊട്ടടുത്ത ജില്ലയിലേക്കു വിവാഹ വേദി മാറ്റാവുന്നതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
വിവാഹ സീസണില്‍ ഇതിനെ ആശ്രയിച്ചു കഴിയുന്നവരെ സര്‍ക്കാര്‍ ഉത്തരവ് പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്.
അഞ്ചു കര്‍മങ്ങളാണ് കുംഭസ്നാനത്തിന്റെ ഭാഗമായി ജനുവരി മുതല്‍ മാര്‍ച്ച്വരെ നടക്കുക. മകര സംക്രാന്തി, പൂര്‍ണിമ സ്നാനം എന്നിവ ജനുവരിയിലും മൗനി അമാവാസി, വസന്ത പഞ്ചമി, മാഘി പൂര്‍ണിമ സ്നാനം എന്നിവ ഫെബ്രുവരിയിലും മഹാശിവരാത്രി മാര്‍ച്ചിലുമാണ് നടക്കുന്നത്.
ഈ കര്‍മങ്ങള്‍ക്കായി വലിയ തോതില്‍ തീര്‍ഥാടകര്‍ എത്തുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുന്‍പെങ്ങുമില്ലാത്ത ഒരു നിയന്ത്രണം ഇപ്പോള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."