HOME
DETAILS
MAL
ഗ്രാമസഭയ്ക്കിടെ സംഘര്‍ഷം; ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനുള്പ്പെടെ പരുക്ക്
backup
July 30 2017 | 19:07 PM
പരിയാരം: ഗ്രാമസഭ നടക്കുന്നതിനിടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനേയും മര്‍ദിച്ചതായി പരാതി. ഇന്നലെ വൈകുന്നേരം 3.45 ഓടെ കോരന്‍പീടിക ഹെല്‍ത്ത് സെന്റര്‍ പരിസരത്താണ് സംഭവം. ബ്ലോക്ക് പഞ്ചായത്തംഗം പി. രഞ്ജിത്ത് (31), പരിയാരം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.ടി മനോഹരന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രാമസഭയിലേക്കാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബഹളം വച്ച് എത്തിയത്. ഇതിനിടയില്‍ പാക്കന് സന്തോഷ്, സഹോദരന് ശശി എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."