ആരോസിന് തോല്‍വി തന്നെ, ചെന്നൈക്ക് സമനില
ചെന്നൈ: ഐ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ആരോസിന് തോല്‍വി. മിനര്‍വ പഞ്ചാബിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ആരോസ് പരാജയപ്പെട്ടത്. 74-ാം മിനുട്ടില്‍ ഫിലിപ് ഞോകുവാണ് മുന്ചാംപ്യന്മാരായ മിനര്‍വയുടെ വിജയ ഗോള്‍ നേടിയത്. പുതിയ സീസണില്‍ മുന്‍ ചാംപ്യന്മാരായ മിനര്‍വക്ക് കാര്യമായ മുന്നേറ്റം നടത്താനായിട്ടില്ല. സീസണില്‍ അഞ്ച് മത്സരങ്ങള്‍ നേരിട്ട ആരോസിന് നാലാം തോല്‍വിയായി. മൂന്നു പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്താണ് ആരോസുള്ളത്. എട്ട് പോയിന്റുള്ള നെരോക്ക അഞ്ചാം സ്ഥാനത്തും നില്ക്കുന്നു.
മറ്റൊരു മത്സരത്തില്‍ ചെന്നൈ മോഹന്‍ ബഗാനെ 1-1 ന് സമനിലയില്‍ തളച്ചു. 50 ാം മിനുട്ടില്‍ സോണി നോര്‍ദെയുടെ സൂപ്പര്‍ ഗോളിന്റെ പിന്‍ബലത്തിലായിരുന്നു ബഗാന് ഒരു ഗോളിന്റെ ലീഡ് നേടിയത്. നിരന്തരമുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ 81-ാം മിനുട്ടില്‍ നെസ്റ്റര്‍ ഗോര്‍ഡിലോയുടെ ഗോളിലൂടെ ചെന്നൈ സമനില പിടിക്കുകയായിരുന്നു. സമനില പിടിച്ചതോടെ 17 പോയിന്റുമായി ചെന്നൈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
രണ്ടാം സ്ഥാനക്കാരുമായി ഏഴു പോയിന്റിന്റെ വ്യത്യാസം ചെന്നൈക്കുണ്ട്. ഒരു പോയിന്റ് ലഭിച്ച മോഹന്‍ ബഗാന് ഗോകുലത്തിന് താഴെ നാലാം സ്ഥാനത്ത് നില്ക്കുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഷില്ലോങ് ലജോങ് നെരോക്ക എഫ്.സിയെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."