HOME
DETAILS
MAL
വ്യക്തിഹത്യ: ജോസഫ് വിഭാഗം നേതാക്കള്‍ക്കെതിരേ ഡി.ജി.പിക്ക് പരാതി
backup
November 26 2019 | 04:11 AM
കോട്ടയം: നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അസഭ്യവര്‍ഷവും നടത്തിയെന്നാരോപിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ക്കെതിരേ ഡി.ജി.പിക്കും ജില്ലാ പൊലിസ് മേധാവികള്‍ക്കും കേരള കോണ്‍ഗ്രസ് എം. നേതാക്കള്‍ പരാതി നല്കി. പി.ജെ ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫ്, സജി മഞ്ഞക്കടമ്പന് തുടങ്ങി പതിനഞ്ചോളം പേര്‍ക്കെതിരെയാണ് പരാതി.
നവമാധ്യമങ്ങള്‍ വഴി കേരള കോണ്‍ഗ്രസ് എം. ചെയര്മാന് ജോസ്കെ. മാണി എം.പിയേയും അന്തരിച്ച കെ.എം മാണിയേയും കുടുംബാംഗങ്ങളെയും വ്യക്തിഹത്യ നടത്തുകയും ആക്ഷേപിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് എം. നേതാക്കള്‍ ജോസഫ് പക്ഷം നേതാക്കള്‍ക്കെതിരെ സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ, കോട്ടയം ജില്ലാ പൊലിസ് മേധാവി, തൊടുപുഴ ഡി.വൈ.എസ്പി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."