ക്രിക്കറ്റ് ലോകകപ്പിനുള്ള സമയക്രമം തയാര്‍: ജൂണ്‍ 16ന് ഇന്ത്യ - പാക് പോര്
മുംബൈ: 2019 ക്രിക്കറ്റ് ലോകകപ്പിനുള്ള ഫിക്സ്ച്ചര്‍ തയാറായി. ജൂണ്‍ 16ന് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊമ്പുകോര്‍ക്കും. മെയ് 30ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും.
ജൂണ്‍ ഒന്നിന് ആസ്ത്രേലിയ അഫ്ഗാനിസ്ഥാനെ നേരിടും. ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയേയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ നേരിടുന്നത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ജൂണ്‍ 16നാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്. ജൂലൈ ഒന്‍പത്, 11 തിയ്യതികളിലായി ലോക ക്രിക്കറ്റ് മാമാങ്കത്തിലെ സെമി ഫൈനലുകള്‍ നടക്കും. ജൂലൈ 14ന് ലോഡ്സിലാണ് ക്രിക്കറ്റ് കലാശപ്പോര്. അഞ്ചാം തവണയാണ് ക്രിക്കറ്റിന്റെ ആസ്ഥാനമായ ലോഡ്സില്‍ ലോകകപ്പ് ഫൈനല്‍ നടക്കുന്നത്.14 ടീമുകള്‍ക്ക് പകരം ഇത്തവണ 10 ടീമുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. 10 ടീമുകളേയും ഒറ്റ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയാണ് മത്സരക്രമം തയ്യാറാക്കിയിട്ടുള്ളത്. 1996ന് ശേഷം നടന്ന ടൂര്‍ണമെന്റുകളിലെല്ലാം ഒന്നിലധികം ഗ്രൂപ്പുകളായിട്ടായിരുന്നു മത്സരിച്ചിരുന്നത്. 1992ലായിരുന്നു ഇതിന് മുന്‍പ് ഒറ്റ ഗ്രൂപ്പാക്കി മത്സരം സംഘടിപ്പിച്ചത്. അന്ന് ഒന്‍പത് ടീമുകള്‍ മാത്രമായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നത്. എല്ലാ ടീമിനും പരസ്പരം മത്സരിക്കാനുള്ള അവസരമുണ്ടാകും. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവരായിരിക്കും സെമിയിലേക്ക് യോഗ്യത നേടുക.
ലോകകപ്പ് ട്രോഫി ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ട്രോഫി പ്രദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ട്രോഫി കാണാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ട്രോഫി 23 ദിവസം ഇന്ത്യയിലെ ഒന്‍പത് പ്രമുഖ നഗരങ്ങളിലൂടെ സഞ്ചരിക്കും. ഡിസംബര്‍ രണ്ടിന് മുംബൈ, ഡിസംബര്‍ എട്ടിന് ബംഗളൂരു, ഡിസംബര്‍ 15ന് കൊല്‍ക്കത്ത, ഡിസംബര്‍ 23ന് ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിന് വയ്ക്കും. ഡല്‍ഹിയില്‍ ഗ്രുരുഗ്രാമിലെ ആംബിയന്‍സ് മാളിലാണ് പ്രദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."