തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ഥിയെ ഇറക്കി വിട്ടു; പ്രതിഷേധം ഭയന്ന് തിരുത്തി
അരീക്കോട്: തൊപ്പി ധരിച്ചു സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയെ ക്ലാസില്‍ നിന്ന് ഇറക്കി വിട്ടു. സംഭവം വിവാദമായതോടെ പ്രതിഷേധം ഭയന്നു സ്‌കൂള്‍ അധികൃതര്‍ തീരുമാനം തിരുത്തി. അരീക്കോടു മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു സംഭവം.
തല മറച്ചെത്തിയ വിദ്യാര്‍ഥികളോടു തലപ്പാവ് യൂനിഫോമിന്റെ ഭാഗമല്ലെന്നും തല മറക്കാതെ സ്‌കൂളിലെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിസരത്തെ ദര്‍സില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ തലമറയ്ക്കുന്നതു തങ്ങളുടെ വേഷത്തിന്റെ ഭാഗമാണെന്നു പറഞ്ഞു തല മറച്ചു വീണ്ടും സ്‌കൂളിലെത്തിയതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ഥിയെ ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കാതെ അധ്യാപകന്‍ ക്ലാസില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു.
പിന്നീടു രക്ഷിതാവുമൊത്തു സ്‌കൂളിലെത്തിയ വിദ്യാര്‍ഥി പ്രിന്‍സിപ്പളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്ലാസില്‍ ഇരിക്കാന്‍ അനുമതി നല്‍കിയെങ്കിലും അധ്യാപകന്‍ പഴയ നിലപാടില്‍ ഉറച്ചു നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."