കേസുകളുടെ അന്വേഷണത്തിന് ഫോറന്‍സിക് മെഡിസിന് നിര്‍ണായക സ്ഥാനമുണ്ട്: ജസ്റ്റിസ് എബ്രഹാം മാത്യു
തിരുവനന്തപുരം: ഫോറന്‍സിക് മെഡിസിന് കേസുകളുടെ അന്വേഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ടെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. തെക്കേ ഇന്ത്യയിലെ മെഡിക്കോ ലീഗല്‍ അസോസിയേഷന്റെ 15ാമത് വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധി നിയമങ്ങള്‍ എഴുതുന്നതിന് നിര്‍ണായകമായ സ്ഥാനമാണ് ഫോറന്‍സിക് മെഡിസിനുള്ളതെന്നും ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. പല്ലുകളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ച് ആളിനെ കണ്ടെത്തുന്ന വിധത്തെക്കുറിച്ചും ഡോക്ടര്‍മാരും നിയമങ്ങളും, മാതൃമരണങ്ങള്‍, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.
സമ്മേളനത്തില്‍ പങ്കെടുത്ത അധ്യാപകരും വിദ്യാര്‍ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാരി ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന സയന്റിഫിക് സെഷനുകള്‍ മുന്‍ ഡി.എം.ഇ ഡോ. ഉമാദത്തന്, ഡോ. ആഷിത്ത് ബി. ആചാര്യ, ഡോ. സക്കറിയ തോമസ്, ഡോ. സി. നിര്‍മല, ഡോ. ലിനറ്റ് ജെ. മോറിസ്, ഡോ. വി.വി പിള്ള, ഡോ. ഹേമന്ദ് നായിക്ക് എന്നിവര്‍ നയിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."