സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും
കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം 28ന് രാവിലെ 9ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.കാഞ്ഞങ്ങാട് ഐങ്ങോത്ത് ഒരുക്കുന്ന നാലുനില പന്തലിലാണ് ഉദ്ഘാടന സമ്മേളനം നടക്കുക. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാവും.
രാവിലെ 8ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ജീവന്‍ബാബു പതാക ഉയര്‍ത്തും. ഉദ്ഘാടനത്തോടെ കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ 29 വേദികളില്‍ നാലുനാള്‍ നീണ്ടുനില്‍ക്കുന്ന കൗമാരകലയുടെ ഉത്സവത്തിന് തുടക്കമാകും. മത്സരങ്ങള്‍ കൃത്യസമയത്ത് ആരംഭിക്കാനാണ് സംഘാടകരുടെ തീരുമാനമെങ്കിലും അപ്പീലുകള്‍ വര്‍ധിച്ചാല്‍ ഇത് താളംതെറ്റും.
വേദികളുടെ എണ്ണം കൂട്ടി കലോത്സവം നാല് ദിവസമായി ഇത്തവണ ചുരുക്കിയിട്ടുണ്ട്. ഡിസംബര്‍ 1ന് വൈകിട്ട് 4ന് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
അന്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഊട്ടുപുര ഒരുക്കുന്നത്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്. 240 ഇനങ്ങളിലായി 10,100 പ്രതിഭകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."