യു.എസില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുകൊന്നു
ചിക്കാഗോ: യു.എസിലെ ചിക്കാഗോയില്‍ ഹൈദരാബാദുകാരിയായ ഗവേഷണ വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി.
ഇല്ലിനോയിസ് സര്‍വകലാശാല വിദ്യാര്‍ഥിനിയായ 19കാരി റൂത്ത് ജോര്‍ജിനെയാണ് കാംപസിന് സമീപത്ത് ഒരു വാഹനത്തില്‍ വച്ച് ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്.
കൊലയാളിയായ ഡൊണാള്‍ഡ് ടര്‍മനെ(26) പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് സര്‍വകലാശാലയുമായി ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. റൂത്ത് ജോര്‍ജിന്റെ ഫോണ്‍ പിന്തുടര്‍ന്നാണ് പൊലിസ് മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ഥിനിയെ കാണാതായതോടെ പാര്‍ക്കിങ് ഗാരേജിലാണ് ഫോണെന്ന് അന്വേഷണത്തില്‍ മനസിലായി. ഇവരുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നു ഫോണ്‍. ശനിയാഴ്ച റൂത്ത് ജോര്‍ജിനെ പിന്തുടര്‍ന്നയാളെ യൂനിവേഴ്‌സിറ്റിയിലെ കാമറകളിലെ വിഡിയോയില്‍ കണ്ടാണ് കൊലയാളിയെ തിരിച്ചറിഞ്ഞത്. റൂത്ത് ജോര്‍ജ് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗാരേജിലെത്തിയത്. പിന്നാലെ അക്രമിയും എത്തി. തുടര്‍ന്ന് 2.10ന് അക്രമി ഗാരേജില്‍ നിന്ന് ഹാല്‍സ്റ്റഡ് സ്ട്രീറ്റിലേക്ക് നടന്നുപോകുന്നതാണ് വിഡിയോയിലുള്ളത്.
ഞായറാഴ്ച ബ്ലൂലൈന്‍ ട്രെയിന്‍ സ്റ്റേഷന് സമീപത്തുവച്ചാണ് കൊലയാളിയായ ടര്‍മനെ പൊലിസ് പിടികൂടിയത്. ഇയാള്‍ ക്രിമിനില്‍ പശ്ചാത്തലമുള്ളയാളാണെന്ന് പൊലിസ് പറഞ്ഞു. സര്‍വകലാശാലയിലെ ജിംനാസ്റ്റിക് ടീമിലെ അംഗം കൂടിയായിരുന്നു റൂത്ത് ജോര്‍ജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."