HOME
DETAILS
MAL
കെ.സുരേന്ദ്രനെതിരായ പൊലിസ് നടപടി: ബി.ജെ.പിയുടെ വഴിതടയല്‍ സമരത്തിന് ഇന്ന് തുടക്കം
backup
December 02 2018 | 05:12 AM
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ വഴിതടയല്‍ സമരത്തിന് ഇന്ന് തുടക്കം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എം.ടി രമേശ് ഇന്നലെ അറിയിച്ചിരുന്നു.
ഇന്ന് രാവിലെ പതിനൊന്നിന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്, ജി സുധാകരന്, പി തിലോത്തമന് എന്നിവരെ വഴി തടയാനാണ് ബിജെപി നീക്കം. ഇതേ തുടര്‍ന്ന് 250ഓളം പൊലീസ് ഉദ്യോഗസ്ഥരെ ചെങ്ങന്നൂരില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."