തസ്തിക നഷ്ടപ്പെട്ട എയ്ഡഡ് ജീവനക്കാരെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമിക്കാനുള്ള നീക്കം; റാങ്ക്‌ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു
പട്ടാമ്പി: ലക്ഷങ്ങള്‍ കൊഴ നല്‍കി എയ്ഡഡ് മാനേജ്‌മെന്റ് വിദ്യാലയങ്ങളില്‍ ജോലി ചെയ്തിരുന്ന അധ്യാപകരുടെ തസ്തികകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമനം നടത്തുന്നതിനായി നടപടി സ്വീകരിച്ച അധികൃതരുടെ നിലപാടിനെതിരെ റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. പി.എസ്.സി നടത്തുന്ന പരീക്ഷകളില്‍ വിജയിച്ച്്് വിവിധ വിഷയങ്ങളില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം പ്രതീക്ഷിച്ച് കഴിയുന്ന ഉദ്യോഗാര്‍ഥികളുടെ തസ്തികകളിലാണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം ജില്ലതിരിച്ച് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പാലക്കാട് ജില്ലയില്‍ ഇത്തരത്തില്‍ 400ഓളം അധ്യാപകരെയാണ് നിയമിക്കുന്നത്. എന്നാല്‍ ഇത്്് കടുത്ത പ്രതിഷേധങ്ങള്‍ക്ക്്് കാരണമായിട്ടുണ്ട്്്. അതെ സമയം ഇതിനെതിരെ പി.എസ്്.സി പരീക്ഷ എഴുതി റിസല്‍ട്ട്്് കാത്തിരിക്കുന്നവരും ലിസ്്റ്റില്‍ ഉള്‍പ്പെട്ടവരും മാത്രമാണ് പ്രതിഷേധവുമായി രംഗത്ത്്് വന്നിട്ടുള്ളത്.
അധ്യാപക സംഘടനകളും ബന്ധപ്പെട്ടവരും ഇത്തരം നിയമനങ്ങള്‍ക്കെതിരെ മൗനം പാലിച്ചിരിക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്്്. റാങ്ക്്് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം വകവെക്കാതെയാണ് സര്‍ക്കാര്‍ നിയമന നടപടികളുമായി പ്രധാനധ്യാപകര്‍ക്ക്്് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്്്. എന്നാല്‍ ഗവണ്‍മെന്റ്് സ്‌കൂളുകളില്‍ ഒഴിഞ്ഞ്്് കിടക്കുന്ന തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിതരായ അധ്യാപകര്‍ക്കും എയ്്ഡഡ്്് ജീവനക്കാരെ നിയമിക്കുന്നതോടെ താല്‍ക്കാലിക ജോലി നഷ്ടപ്പെടുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്്്. പ്രൊട്ടക്റ്റഡ് അധ്യാപകരെന്ന പേരില്‍ നിയമിതരാകുന്ന ഇത്തരം ജീവനക്കാര്‍ക്ക് നിലവില്‍ ജോലി ചെയ്തിരുന്ന മാനേജ്‌മെന്റ് വിദ്യാലയങ്ങളില്‍ നഷ്ടപ്പെട്ട തസ്തിക തിരിച്ച് വരുന്നത് വരെ ജോലിയില്‍ തുടരാനും സാധിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ ഒഴിഞ്ഞ്്്് കിടക്കുന്ന ഇത്തരത്തിലുള്ള തസ്തികകള്‍ പി.എസ്്്.സിയില്‍ ഒഴിവ് റിപ്പോര്‍ട്ട്്് ചെയ്യുന്നതിനും തടസ്സമാകും. അത്്് കൊണ്ട്് തന്നെ ഇത്തരം നിയമനങ്ങള്‍ പി.എസ്.സി ജോലി സ്വപ്നം കണ്ട് കഴിയുന്ന അധ്യാപക ഉദ്യോഗാര്‍ഥികള്‍ക്ക് ഗവണ്‍മെന്റ് നിയമന സാധ്യത ഇല്ലാതാക്കാനും ഇടയാകും. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഉയര്‍ന്ന ബിരുധധാരികളായ റാങ്ക്്്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ജോലി സാധ്യത നഷ്ടപ്പെട്ടതിനാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്യാഭ്യാസ മന്ത്രിക്ക് എഴുതിയ കത്തും നിയമന രീതികളെ കുറിച്ചുള്ള മന്ത്രിയുടെ അലംഭാവവും തുറന്ന് കാട്ടി പ്രചരിക്കുന്നതും വ്യാപകമായിട്ടുണ്ട്. നിയമനം ലഭിക്കുന്നത്് വരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും സര്‍ക്കാരിന്റെ ഇത്തരം ഉത്തരവുകള്‍ പിന്‍വലിക്കാനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാനും വിവിധ ജില്ലകളിലെ റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."