നാലു അനാഥ പെണ്‍കുട്ടികള്‍ സുമംഗലികളായി; ആക്കോട് ഇസ്ലാമിക് സെന്റര്‍ വാര്‍ഷികം സമാപിച്ചു
ആക്കോട്: നാല് അനാഥ പെണ്‍കുട്ടികളുടെ നിക്കാഹ് കര്‍മത്തോടെ ഏഴുദിവസം നീണ്ടുനിന്ന ആക്കോട് വിരിപ്പാടം ഇസ്ലാമിക് സെന്റര്‍ 16-ാം വാര്‍ഷികാഘോഷം സമാപിച്ചു. എണ്‍പതിലധികം വരുന്ന അനാഥ കുട്ടികളെ എല്ലാ ചെലവുകളും വഹിച്ചു അവരവരുടെ വീടുകളില്‍ ഉമ്മാമ്മമാരുടെ സ്നേഹപരിലാളനയില്‍ സംരക്ഷിക്കുന്ന പദ്ധതിയിലെ പെണ്‍കുട്ടികളുടെ വിവാഹമാണ് നടന്നത്.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനവും നികാഹ് കാര്‍മികത്വവും നിര്‍വഹിച്ചു. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് പ്രാര്‍ഥന നടത്തി. ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ എം.പി അബ്ദുല്ല ഹാജി പാറക്കടവ് അധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായിരുന്നു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ ഹുദവി ആക്കോട്, ആബിദ് ഹുദവി തച്ചണ്ണ, റഷീദ് ഫൈസി വെള്ളായിക്കോട് സംസാരിച്ചു. സമാപന പ്രാര്‍ഥനാ സംഗമത്തിന് സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്കി.
പി.എ ജബ്ബാര്‍ ഹാജി, അഷ്റഫ് ഹാജി പട്ടാര, ടീ ടൈം ബഷീര്‍, സൂര്യ ഗഫൂര്‍, മറ്റത് അബ്ബാസ് ഹാജി, കെ.കെ സൂപ്പി ഹാജി, ഇബ്രാഹിം ഹാജി കുറുഞ്ഞാലിയോട്, ആലിയ നിസാര്‍, അബൂട്ടി ഹാജി മട്ടന്നൂര്‍, പി.എം.എ ശമീര്‍ അഴിഞ്ഞിലം, അബൂബക്കര്‍ ഹാജി പൊയിലൂര്‍, മൂസ ഹാജി മസ്കാര്‍, സുലൈമാന്‍ ഹാജി കിഴിശ്ശേരി, ഫാറൂഖ് ഹാജി ബാംഗ്ലൂര്‍, ഹാരിസ് ഹാജി, നാസര്‍ ഹാജി ബാംഗ്ലൂര്‍, പി.കെ.സി അബ്ദുറഹ്മാന് മാസ്റ്റര്‍, കെ.ഒ ആലി ഹാജി, പി.എ റഹീം, ജൈസല്‍ എളമരം, സി.കെ ശാക്കിര്‍ ആക്കോട് സംബന്ധിച്ചു. സി.വി.എ കബീര്‍ സ്വാഗതവും ഡോ. എ.ടി അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."