HOME
DETAILS
MAL
അറബി ഭാഷാപഠനം രസകരമാക്കാന്‍ 'ഹായ് അറബി' പദ്ധതി
backup
July 30 2017 | 20:07 PM
തൊട്ടില്‍പ്പാലം: വിദ്യാര്‍ഥികളില്‍ അറബി ഭാഷാപഠനം രസകരമാക്കാന്‍ 'ഹായ് അറബി' പദ്ധതിയുമായി കായക്കൊടി എ.എം.യു.പി സ്‌കൂള്‍. അലിഫ് അറബിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതി കുന്നുമ്മല്‍ ബി.പി.ഒ വിനോദന്‍ മാസ്റ്റര്‍ അറബി അക്ഷരമാല ആലേഖനം ചെയ്ത ബലൂണ്‍ പറത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
എം. അബ്ദുല്ല അധ്യക്ഷനായി. പഠനയാത്ര, എഴുത്ത്-വായന പരിശീലനം, പദപ്പയറ്റ്, ക്വിസ് മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ച് പഠനം എളുപ്പമാക്കുകയാണ് ലക്ഷ്യം.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിളംബരജാഥ നടന്നു. ചടങ്ങില്‍ അധ്യാപകരായ അഹമ്മദ്, രാമചന്ദ്രന്‍, സി.എച്ച് ശ്രമീള, കെ. സുമീന, യു.വി സ്മിത, കെ.പി രോഷ്‌നി, സുഹറ സംസാരിച്ചു. ഷൗക്കത്തലി കെ.പി സ്വാഗതവും സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."